( ത്വാഹാ ) 20 : 135

قُلْ كُلٌّ مُتَرَبِّصٌ فَتَرَبَّصُوا ۖ فَسَتَعْلَمُونَ مَنْ أَصْحَابُ الصِّرَاطِ السَّوِيِّ وَمَنِ اهْتَدَىٰ

നീ പറയുക: എല്ലാ ഓരോരുത്തരും കാത്തിരിക്കുന്നവരാകുന്നു, അപ്പോള്‍ നിങ്ങളും കാത്തിരിക്കുവീന്‍, ആരാണ് നേരെച്ചൊവ്വെയുള്ള പാതയിലെന്നും ആരാണ് സന്മാര്‍ഗ്ഗം പ്രാപിച്ചിട്ടുള്ളവരെന്നും അപ്പോള്‍ അടുത്തുതന്നെ നിങ്ങള്‍ അറിയുന്നതാണ്.

32: 28 ല്‍ പറഞ്ഞ പ്രകാരം നിങ്ങള്‍ സത്യസന്ധന്‍മാര്‍ തന്നെയാണെങ്കില്‍ എപ്പോ ഴാണ് ഈ വിജയം എന്ന കാഫിറുകളുടെ ചോദ്യത്തിന് മറുപടിയായി 32: 29-30 ല്‍ 'കാ ഫിറുകളായവര്‍ക്ക് അവരുടെ വിശ്വാസം സ്വീകരിക്കല്‍ ആ വിജയദിനത്തില്‍ ഒട്ടും പ്രയോജനം ചെയ്യുകയില്ല, അവര്‍ സാവകാശം നല്‍കപ്പെടുന്നവരാവുകയുമില്ല. അപ്പോള്‍ നീ അവരെ അവഗണിക്കുകയും കാത്തിരിക്കുകയും ചെയ്യുക, നിശ്ചയം അവരും കാത്തി രിക്കുന്നവരാകുന്നു' എന്ന് പറഞ്ഞിട്ടുണ്ട്.

അടുത്തുതന്നെ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തികളെ സംബന്ധിച്ച് മരണ മാണ്. നിങ്ങള്‍ എന്ന അഭിസംബോധനത്തില്‍ ഗ്രന്ഥം വായിക്കുന്നവരും കേള്‍ക്കുന്നവ രുമാണ് വരിക. നേരെച്ചൊവ്വേയുള്ള പാതയും സന്മാര്‍ഗ്ഗവും അദ്ദിക്ര്‍ തന്നെയാണ്. സ ന്മാര്‍ഗ്ഗമായ അദ്ദിക്ര്‍ പിന്‍പറ്റുന്നവരാണ് സന്മാര്‍ഗ്ഗം പ്രാപിച്ചിട്ടുള്ളവര്‍. അദ്ദിക്ര്‍ ലഭിച്ചിട്ട് പിന്‍പറ്റാതിരിക്കുകയും മറ്റുള്ളവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ തന്നെയാണ് മരണസമയത്ത് ആത്മാവിനെതിരെ കാഫിറാണെന്ന് സാക്ഷ്യം വഹിക്കുക. അവര്‍ മുഴുവനും നരകത്തില്‍ ഒരുമിച്ച് കൂട്ടപ്പെടുന്നതുമാണ്. 5: 48; 6: 153; 20: 123 -127 വിശദീകരണം നോക്കുക.