( ത്വാഹാ ) 20 : 134

وَلَوْ أَنَّا أَهْلَكْنَاهُمْ بِعَذَابٍ مِنْ قَبْلِهِ لَقَالُوا رَبَّنَا لَوْلَا أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ آيَاتِكَ مِنْ قَبْلِ أَنْ نَذِلَّ وَنَخْزَىٰ

ഇതിനുമുമ്പ് വല്ല ശിക്ഷയും കൊണ്ട് നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍ നിശ്ചയം അവര്‍ പറയുകതന്നെ ചെയ്യുമായിരുന്നു: ഞങ്ങളുടെ നാഥാ, നീ ഞങ്ങളിലേക്ക് ഒരു പ്രവാചകനെ അയക്കുകയും അങ്ങനെ ഞങ്ങള്‍ നിന്ദ്യരും പതിതരുമാകുന്നതിന് മുമ്പ് നിന്‍റെ സൂക്തങ്ങള്‍ പിന്‍പറ്റാന്‍ ഞങ്ങള്‍ക്ക് അവ സരം കിട്ടുകയും ചെയ്തിരുന്നുവെങ്കില്‍! 

പ്രവാചകന്‍റെ കാലത്തെ കാഫിറുകളുടെ സ്വഭാവമാണ് ഈ സൂക്തത്തില്‍ വര ച്ചുകാണിക്കുന്നത്. എന്നാല്‍ ഇന്ന് അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ജീവിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് മറ്റേതൊരു ജനവിഭാഗത്തെക്കാളും തിന്മയില്‍ മുഴുകിയവരായിട്ടുള്ളത്. 2: 18 ല്‍ വിവരിച്ച പ്രകാരം അവര്‍ അറബി ഖുര്‍ആനിനെത്തൊട്ടല്ല, മറിച്ച് അദ്ദിക്റിനെത്തൊട്ടാണ് ബധിരരും ഊമരും അന്ധരുമായിട്ടുള്ളത്. 8: 22 ല്‍ വിവരി ച്ച പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇക്കൂട്ടരാണ് 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍. 2: 85; 5: 33 സൂക്തങ്ങളില്‍ വിവരിച്ച പ്രകാ രം ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് അവരോട് നാഥ ന്‍ വാഗ്ദത്തം ചെയ്തിട്ടുള്ളത്. 6: 155-157; 9: 5, 123; 28: 48-50 വിശദീകരണം നോക്കുക.