(ത്വാഹാ) 20 : 63
قَالُوا إِنْ هَٰذَانِ لَسَاحِرَانِ يُرِيدَانِ أَنْ يُخْرِجَاكُمْ مِنْ أَرْضِكُمْ بِسِحْرِهِمَا وَيَذْهَبَا بِطَرِيقَتِكُمُ الْمُثْلَىٰ

അവര്‍ പറഞ്ഞു: നിശ്ചയം ഇവര്‍ രണ്ടുപേരും രണ്ട് മാരണക്കാരാണ്, ഇവരുടെ മാരണം കൊണ്ട് നിങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ പുറത്താക്കാനും നിങ്ങളുടെ മാതൃകാപരമായ ജീവിതരീതി നീക്കിക്കളയാനുമാണ് ഇവര്‍ രണ്ടുപേരും ഉദ്ദേശിക്കുന്നത്. 

 ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതശൈലിക്ക് ഭംഗം വരുമെന്നുമുള്ള ആശങ്ക ജനങ്ങളില്‍ പടര്‍ത്തിവിട്ട് അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന എക്കാലത്തുമുള്ള അധികാരിവര്‍ഗ്ഗങ്ങളുടെ തന്ത്രം തന്നെയാണ് ഫിര്‍ഔന്‍ ഇവിടെ പയറ്റുന്നത്. 

ആയത്തിന്റെ വരികൾ പകർത്തി!