( ത്വാഹാ ) 20 : 97
قَالَ فَاذْهَبْ فَإِنَّ لَكَ فِي الْحَيَاةِ أَنْ تَقُولَ لَا مِسَاسَ ۖ وَإِنَّ لَكَ مَوْعِدًا لَنْ تُخْلَفَهُ ۖ وَانْظُرْ إِلَىٰ إِلَٰهِكَ الَّذِي ظَلْتَ عَلَيْهِ عَاكِفًا ۖ لَنُحَرِّقَنَّهُ ثُمَّ لَنَنْسِفَنَّهُ فِي الْيَمِّ نَسْفًا
അവന്‍ പറഞ്ഞു: അപ്പോള്‍ നീ ഇവിടെനിന്ന് പോവുക, ഐഹികലോകത്ത് നിനക്കുള്ള ശിക്ഷ എന്നെ സ്പര്‍ശിക്കരുത് എന്ന് പറഞ്ഞുകൊണ്ടേയിരിക്കലാണ്, നിശ്ചയം നിനക്ക് ലംഘിക്കപ്പെടാത്ത ഒരു വാഗ്ദത്തസമയവും ഉണ്ട്, നീ പൂജിച്ചുകൊണ്ടിരുന്ന ഇലാഹിനെ നാം എന്താണ് ചെയ്യുന്നതെന്ന് നീ നോക്കുകയും ചെയ്യുക, നാം അതിനെ കരിച്ചുകളയുകയും പിന്നെ അതി നെ പൊടിയാക്കി കടല്‍ വെള്ളത്തില്‍ ഒഴുക്കിക്കളയുന്നതുമാണ്.
എന്നെ സ്പര്‍ശിക്കരുത് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ എന്നെ വിശ്വസിക്കരുത് എന്നാണ്.