( ത്വാഹാ ) 20 : 96
قَالَ بَصُرْتُ بِمَا لَمْ يَبْصُرُوا بِهِ فَقَبَضْتُ قَبْضَةً مِنْ أَثَرِ الرَّسُولِ فَنَبَذْتُهَا وَكَذَٰلِكَ سَوَّلَتْ لِي نَفْسِي
അവന് പറഞ്ഞു: ഇവര് കാണാത്ത ചിലത് ഞാന് കണ്ടു, അങ്ങനെ ഞാന് പ്ര വാചകന്റെ കാല്പാടില് നിന്ന് ഒരുപിടി മണ്ണെടുത്ത് അതിലിട്ടു, എന്റെ മനസ്സ് അപ്രകാരം ചെയ്യാന് എന്നെ തോന്നിപ്പിച്ചു.
അല്ലാഹുവില് നിന്ന് തടയുക എന്നതാണ് പിശാചിന്റെ ദൗത്യം. അപ്പോള് അ ല്ലാഹുവിന്റെ അധികാരാവകാശങ്ങളില് പങ്കുചേര്പ്പിക്കുന്നതിനുവേണ്ടി എന്ത് സഹാ യം നല്കാനും പിശാച് ഒരുക്കമാണ്. ഇവിടെ പ്രവാചകന്റെ-മൂസായുടെ-കാല്പാടി ല് നിന്ന് ഒരുപിടി മണ്ണ് എടുക്കാനാണ് പിശാച് സാമിരിക്ക് തോന്നിപ്പിച്ചത്. അതുവഴി മൂസായെ ഒന്ന് പ്രലോഭിപ്പിക്കാനുള്ള ശ്രമവും നടന്നിട്ടുള്ളതായി കാണാം. 4: 48; 12: 106; 17: 64 വിശദീകരണം നോക്കുക.