( അമ്പിയാഅ് ) 21 : 112

قَالَ رَبِّ احْكُمْ بِالْحَقِّ ۗ وَرَبُّنَا الرَّحْمَٰنُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ

അവന്‍ പറഞ്ഞു: എന്‍റെ നാഥാ നീ സത്യം കൊണ്ട് വിധികല്‍പ്പിക്കുന്നു, നിങ്ങ ള്‍ ജല്‍പ്പിച്ച് കൊണ്ടിരിക്കുന്നതിനെത്തൊട്ടെല്ലാം ഞങ്ങള്‍ നിഷ്പക്ഷവാനായ ഞങ്ങളുടെ നാഥനോടാണ് സഹായം തേടുന്നതും.

സത്യം എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. 16: 64 ല്‍ ജനങ്ങള്‍ ഭിന്നി ച്ചിട്ടുള്ള വിഷയങ്ങളില്‍ ഇവിടെവെച്ച് വിധികല്‍പ്പിക്കാന്‍ വേണ്ടിയല്ലാതെ നിന്‍റെമേല്‍ നാം ഗ്രന്ഥം അവതരിപ്പിച്ചിട്ടില്ല എന്നും; 34: 26; 39: 69, 75 തുടങ്ങിയ സൂക്തങ്ങളില്‍ വിധി ദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ടാണ് വിധികല്‍പ്പിക്കുക എന്നും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് ഇവിടെവെച്ച് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവി തത്തിലും വിധി കല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടി കളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 119; 7: 8-9; 10: 108-109; 17: 13-14 വിശദീകരണം നോക്കുക.