( അമ്പിയാഅ് ) 21 : 65

ثُمَّ نُكِسُوا عَلَىٰ رُءُوسِهِمْ لَقَدْ عَلِمْتَ مَا هَٰؤُلَاءِ يَنْطِقُونَ

പിന്നെ അവര്‍ തലകുത്തി മറിഞ്ഞു: നിശ്ചയം നിനക്കറിയാമല്ലോ ഇക്കൂട്ടര്‍ പ്ര തിഫലിപ്പിക്കുന്നവരല്ലെന്ന്.

'തലകുത്തി മറിഞ്ഞു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, 'അവര്‍ ശാരീരികമായി തല കുത്തി മറിഞ്ഞു' എന്നല്ല; മറിച്ച് 'നിങ്ങള്‍ തന്നെയാണ് അക്രമികളായിട്ടുള്ളവര്‍' എന്ന് ആദ്യം മനസ്സാ സമ്മതിച്ചത് വേണ്ടിയില്ലായിരുന്നു എന്ന് തോന്നിയ അവര്‍ മനസ്സാക്ഷിക്ക് വിരുദ്ധമായി വിഗ്രഹങ്ങള്‍ സംസാരിക്കുകയില്ല എന്ന് നിനക്കറിയില്ലേ എന്ന് ഇബ്റാഹീ മിനോട് ചോദിക്കുകയാണുണ്ടായത്.