( അല് ഹജ്ജ് ) 22 : 20
يُصْهَرُ بِهِ مَا فِي بُطُونِهِمْ وَالْجُلُودُ
അതുമുഖേന അവരുടെ വയറുകളിലുള്ളത് ഉരുകിപ്പോകുന്നതാണ്, അവരുടെ തൊലികളും
വയറുകളിലുള്ളതും തൊലികളും ഉരുകിപ്പോകും എന്ന് പറഞ്ഞതില് നിന്നും ആ ചൂടിന്റെ കാഠിന്യമാണ് മനസ്സിലാക്കേണ്ടത്. തൊലികള് ഉരുകിപ്പോകുമ്പോഴെല്ലാം തന്നെ പുതിയ തൊലികള് വെച്ചുകൊടുക്കുമെന്ന് 4: 56 ലും പറഞ്ഞിട്ടുണ്ട്.