( അല് ഹജ്ജ് ) 22 : 33
لَكُمْ فِيهَا مَنَافِعُ إِلَىٰ أَجَلٍ مُسَمًّى ثُمَّ مَحِلُّهَا إِلَى الْبَيْتِ الْعَتِيقِ
നിങ്ങള്ക്ക് അവയില് ഒരു നിര്ണ്ണയിച്ച അവധിവരെ ഉപകാരങ്ങളുണ്ട്, പിന്നെ അവയുടെ സ്ഥാനം അതിപുരാതന ഗേഹത്തിങ്കലേക്കാകുന്നു.
'നിങ്ങള്ക്ക് അവയില് ഒരു നിര്ണയിച്ച അവധിവരെ ഉപകാരങ്ങളുണ്ട്' എന്ന് പറ ഞ്ഞതിന്റെ വിവക്ഷ ബലിക്കുവേണ്ടി നീക്കിവെച്ചിട്ടുള്ള മൃഗങ്ങളുടെ രോമങ്ങള് എടു ക്കാവുന്നതും, സവാരിക്കും കൃഷി നനക്കുന്നതിനും നിലം ഉഴുതുന്നതിനുമെല്ലാം അവ യെ ഉപയോഗപ്പെടുത്താവുന്നതുമാണ് എന്നാണ്. പിന്നെ അവയുടെ സ്ഥാനം അതിപുരാ തന ഗേഹത്തിങ്കലേക്കാകുന്നു എന്ന് പറഞ്ഞതില് നിന്നും ഹജ്ജ് വേളയില് ബലിയറു ക്കുന്നത് ഹറം മേഖലയില് പെട്ട മീനായില് വെച്ചായിരിക്കണം എന്നാണ്.