( അല്‍ ഹജ്ജ് ) 22 : 32

ذَٰلِكَ وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ

അതായത്, ആരെങ്കിലും അല്ലാഹുവിന്‍റെ അടയാളങ്ങളെ മാനിക്കുകയാണെ ങ്കില്‍ അപ്പോള്‍ അത് ഹൃദയങ്ങളുടെ സൂക്ഷ്മതയില്‍ പെട്ടതാണ്.

ഹൃദയങ്ങളില്‍ 'അല്ലാഹ്' എന്ന സ്മരണയുള്ളവര്‍ മാത്രമേ അല്ലാഹുവിന്‍റെ അട യാളങ്ങള്‍ മാനിക്കുകയുള്ളൂ. ആണാകട്ടെ പെണ്ണാകട്ടെ, 3: 102 ല്‍ വിവരിച്ച പ്രകാരം ആ രാണോ തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റിയത്, അവര്‍ ക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂ. 2: 152; 5: 48; 13: 28 വിശദീകരണം നോക്കുക.