( അന്നൂര്‍ ) 24 : 59

وَإِذَا بَلَغَ الْأَطْفَالُ مِنْكُمُ الْحُلُمَ فَلْيَسْتَأْذِنُوا كَمَا اسْتَأْذَنَ الَّذِينَ مِنْ قَبْلِهِمْ ۚ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ

നിങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രായപൂര്‍ത്തി എത്തിയാല്‍ അവരും അവര്‍ക്ക് മുമ്പുള്ളവര്‍ സമ്മതം ചോദിച്ചതുപോലെത്തന്നെ സമ്മതം ചോദിക്കേണ്ടതാകു ന്നു, അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് അവന്‍റെ സൂക്തങ്ങള്‍ വിവരിച്ച് തരിക യാകുന്നു, അല്ലാഹു സര്‍വജ്ഞനായ യുക്തിജ്ഞാനിയുമാകുന്നു.