(അന്നൂര്‍) 24 : 58
يَا أَيُّهَا الَّذِينَ آمَنُوا لِيَسْتَأْذِنْكُمُ الَّذِينَ مَلَكَتْ أَيْمَانُكُمْ وَالَّذِينَ لَمْ يَبْلُغُوا الْحُلُمَ مِنْكُمْ ثَلَاثَ مَرَّاتٍ ۚ مِنْ قَبْلِ صَلَاةِ الْفَجْرِ وَحِينَ تَضَعُونَ ثِيَابَكُمْ مِنَ الظَّهِيرَةِ وَمِنْ بَعْدِ صَلَاةِ الْعِشَاءِ ۚ ثَلَاثُ عَوْرَاتٍ لَكُمْ ۚ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌ بَعْدَهُنَّ ۚ طَوَّافُونَ عَلَيْكُمْ بَعْضُكُمْ عَلَىٰ بَعْضٍ ۚ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ ۗ وَاللَّهُ عَلِيمٌ حَكِيمٌ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങളുടെ അധീനത്തിലുള്ള ദാസന്മാരും നിങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ അടുത്തുവരാന്‍ സമ്മതം ചോദിച്ചുകൊള്ളട്ടെ, 'പ്രഭാതനമസ്കാരത്തിന് മുമ്പും ഉച്ചസമയത്ത് നിങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചുവെക്കുമ്പോഴും ഇശാ നമസ്കാരത്തിന് ശേഷവും', ഈ മൂന്ന് സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്കുള്ള 'ഔറത്തുകളാകുന്നു', ആ സമയങ്ങള്‍ക്ക് ശേഷം നിങ്ങളുടെ മേലിലോ അവരുടെ മേലിലോ വിരോധമൊന്നുമില്ല; അവര്‍ നിങ്ങള്‍ക്കിടയില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നവരും നിങ്ങള്‍ പരസ്പരം ഇടകലര്‍ന്ന് ജീവിക്കുന്നവരുമാണല്ലോ! അപ്രകാരം അല്ലാഹു അവന്‍റെ സൂക്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ച് തരികയാകുന്നു, അല്ലാഹു സര്‍വജ്ഞനായ യുക്തിജ്ഞനുമാകുന്നു.

ദമ്പതികള്‍ക്ക് നഗ്നത വെളിപ്പെടുത്തി നിലകൊള്ളാന്‍ നാഥന്‍ അനുവദിച്ച സന്ദര്‍ ഭങ്ങളായതുകൊണ്ടാണ് ആ മൂന്ന് സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്കുള്ള 'ഔറ ത്തുകളാകുന്നു' എന്ന് പറഞ്ഞിട്ടുള്ളത്. ദമ്പതികള്‍ പരസ്പരം വസ്ത്രങ്ങളാണ് എന്ന് 2: 187 ലും പറഞ്ഞിട്ടുണ്ട്. 7: 26; 24: 30-31 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!