( അശ്ശുഅറാഅ് ) 26 : 227

إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَذَكَرُوا اللَّهَ كَثِيرًا وَانْتَصَرُوا مِنْ بَعْدِ مَا ظُلِمُوا ۗ وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنْقَلَبٍ يَنْقَلِبُونَ

വിശ്വാസികളായവരും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും അക്രമിക്കപ്പെട്ടതിന് ശേഷം അവരെ സഹായി ക്കുകയും ചെയ്യുന്നവരൊഴികെ; അക്രമികളായവര്‍, അവര്‍ക്ക് വന്നുഭവിക്കാ ന്‍ പോകുന്നത് എന്തൊരു പരിണിതിയാണെന്ന് ഉടനെ അറിയുകതന്നെ ചെ യ്യും!

ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളുടെ ആശയം കൊണ്ട് വിശ്വാസം രൂപപ്പെടുത്തുകയും പ്രസ്തുത വിശ്വാസം രൂപപ്പെടുത്തുന്നതിന് വേണ്ടി അത് ലോകരില്‍ പ്രചരിപ്പിക്കുകയും കഴിഞ്ഞുപോയ കാലത്ത് വന്നിട്ടുള്ള തെറ്റുകുറ്റങ്ങള്‍ ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക് റില്‍ നിന്ന് തിരിച്ചറിഞ്ഞ് ആത്മാവുകൊണ്ട് അല്ലാഹുവിനോട് ഏറ്റുപറഞ്ഞ് പൊറുക്ക ലിനെത്തേടുകയും വന്‍കുറ്റങ്ങള്‍ക്ക് പ്രായശ്ചിത്തം നല്‍കുകയും അദ്ദിക്ര്‍ പറയുന്നവര്‍ ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും എതിരില്‍ അപവാദങ്ങളും ആരോപണങ്ങളും കെട്ടിച്ചമക്കു ന്നവര്‍ക്ക് മറുപടിയായി അദ്ദിക്ര്‍ കവിതാരൂപത്തിലും മറ്റും പ്രചരിപ്പിക്കുന്നവരും ഒഴികെ യുള്ള കവികളെല്ലാം തന്നെ പിശാച് പാട്ടിലാക്കപ്പെട്ടവരും അക്രമികളും ശിക്ഷ ബാധ കമായവരുമാണ് എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 7: 205-206; 25: 68-70; 56: 79-82 വി ശദീകരണം നോക്കുക.