( അശ്ശുഅറാഅ് ) 26 : 226
وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ
നിശ്ചയം, അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് പ്രവര്‍ത്തിക്കാത്തവരുമാകുന്നു.
പ്രവാചകന്‍റെ കാലത്തുള്ള മുശ്രിക്കുകള്‍ അദ്ദിക്റില്‍ നിന്ന് ജനങ്ങളെ തടയുന്നതിന് വേണ്ടി കവിത ഒരു പ്രധാന ആയുധമായി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ആധുനിക മുശ്രിക്കുകളായ ഫുജ്ജാറുകള്‍ അറബിഭാഷയിലുള്ള വ്യാകരണ ഗ്രന്ഥങ്ങ ളും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും ഖിസ്സഃപാട്ടുകളും കഥാപ്രസംഗങ്ങളുമെല്ലാം രചിക്കുക യും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇന്ന് അദ്ദിക്റിനെത്തൊട്ട് ലോകരെ തട ഞ്ഞുകൊണ്ടിരിക്കുന്നത്. പിശാചിന്‍റെ സംഘത്തില്‍ പെട്ട ഇത്തരക്കാര്‍ പറയുന്നത് പ്രവര്‍ ത്തിക്കാത്തവരും യഥാര്‍ത്ഥ ദീനില്‍ നിന്ന് പുറത്തുപോയവരുമാണ്. 2: 44; 31: 5-6; 37: 2-3 വിശദീകരണം നോക്കുക.