( അല് ഖസസ് ) 28 : 26
قَالَتْ إِحْدَاهُمَا يَا أَبَتِ اسْتَأْجِرْهُ ۖ إِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الْأَمِينُ
അവര് ഇരുവരില് ഒരു സ്ത്രീ പറഞ്ഞു: ഓ എന്റെ പിതാവേ, അവനെ കൂ ലിക്ക് വെച്ചാലും, നിശ്ചയം ഒരു വിശ്വസ്തനായ ശക്തനെ താങ്കള് കൂലിക്ക് വെക്കുന്നതാണ് ഉത്തമം.
തിക്കിനും തിരക്കിനുമിടയില് നിന്ന് വെള്ളമെടുത്ത് അവരുടെ ആടുകള്ക്ക് വെ ള്ളം കുടിപ്പിച്ചതില് നിന്ന് മൂസാ ശക്തനാണെന്നും; വീട്ടിലേക്കുള്ള ക്ഷണം സ്വീകരിച്ച മൂസാ അവളെ പിന്നിലാക്കിക്കൊണ്ട് മുന്നില് നടന്നതുകൊണ്ട് അവന് വിശ്വസ്തനാ ണെന്നും അവള് മനസ്സിലാക്കുകയുണ്ടായി.