( അല്‍ ഖസസ് ) 28 : 88

وَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَرَ ۘ لَا إِلَٰهَ إِلَّا هُوَ ۚ كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ ۚ لَهُ الْحُكْمُ وَإِلَيْهِ تُرْجَعُونَ

നീ അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ വിളിക്കുകയുമരുത്, അവ നല്ലാതെ മറ്റൊരു ഇലാഹുമില്ല, എല്ലാ ഓരോ വസ്തുവും നശിക്കും-അവന്‍റെ മുഖമൊഴികെ, അവനുള്ളതാണ് വിധികര്‍തൃത്വം, അവനിലേക്കുതന്നെയാണ് നിങ്ങളെല്ലാവരും തിരിച്ചയക്കപ്പെടുന്നതും.

ആശ്രയിക്കാനും ഭയപ്പെടാനും ഭരമേല്‍പ്പിക്കാനും വിളിച്ചുപ്രാര്‍ത്ഥിക്കാനും ജീ വിതത്തെക്കുറിച്ച് ഉത്തരം പറയാനും അര്‍ഹനായിട്ടുള്ളവന്‍ ഉപമയും ഉദാഹരണവു മില്ലാത്ത ആദ്യവും അന്ത്യവുമില്ലാത്ത ത്രികാലജ്ഞാനിയായ അല്ലാഹുമാത്രമാണ് എ ന്ന് അംഗീകരിച്ച് ജീവിക്കുന്നവര്‍ മാത്രമേ അവനെ ഇലാഹായി അംഗീകരിക്കുന്നവരാ വുകയുള്ളൂ. അവര്‍ മാത്രമേ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ കൊണ്ട് നാഥനെ ക ണ്ടെത്തുക എന്ന ജീവിതലക്ഷ്യം സാക്ഷാത്കരിക്കുകയുമുള്ളൂ. ജീവനുള്ളവ മാത്രമ ല്ല, ജീവനില്ലാത്തവയും പൂര്‍ണ്ണമായി നശിക്കുമെന്നാണ് അവന്‍റെ മുഖമൊഴികെയുള്ള എല്ലാ ഓരോ വസ്തുവും നശിക്കും എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 3: 185; 36: 83; 55: 26-27 വിശദീകരണം നോക്കുക.