( ആലിഇംറാന്‍ ) 3 : 34

ذُرِّيَّةً بَعْضُهَا مِنْ بَعْضٍ ۗ وَاللَّهُ سَمِيعٌ عَلِيمٌ

അവര്‍ ചിലര്‍ ചിലരുടെ സന്തതി പരമ്പരകളില്‍ പെട്ടവരാകുന്നു, അല്ലാഹു എ ല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനിയുമാകുന്നു

സൂറത്ത് മര്‍യമില്‍, സകരിയ്യ, യഹ്യാ, ഈസാ, ഇബ്റാഹീം, ഇസ്ഹാഖ്, യഅ്ഖൂ ബ്, മൂസാ, ഹാറൂന്‍, ഇസ്മാഈല്‍, ഇദ്രീസ് എന്നീ പ്രവാചകന്മാരെ അനുസ്മരിച്ചതിന് ശേഷം 19: 58 ല്‍, അക്കൂട്ടരെല്ലാമാണ് ആദം സന്തതി പരമ്പരകളില്‍ നിന്ന് അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് വിധേയരായിട്ടുള്ള നബിമാരില്‍ നിന്നുള്ള ചിലര്‍, നൂഹിന്‍റെ കൂടെ നാം കപ്പലില്‍ വഹിപ്പിച്ചവരില്‍ നിന്നുള്ള ചിലര്‍, ഇബ്റാഹിമിന്‍റേയും ഇസ്റാഈലി ന്‍റെയും സന്തതി പരമ്പരകളില്‍ പെട്ട ചിലര്‍, നാം സന്മാര്‍ഗത്തിലാക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തിട്ടുള്ളവരില്‍ നിന്നുള്ള ചിലര്‍; നിഷ്പക്ഷവാന്‍റെ സൂക്തങ്ങള്‍ അവരുടെ മേല്‍ വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ ഉടനെത്തന്നെ അവര്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗത്തില്‍ വീഴുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. നിന്നോടും (മുഹമ്മദ്) നൂഹി നോടും ഇബ്റാഹിം, മൂസാ, ഈസാ തൂടങ്ങിയവരോടും ഊന്നിയുപദേശിച്ച ആ ദീന്‍ ത ന്നെ നിങ്ങള്‍ക്ക് മാര്‍ഗമായി (ജീവിതസരണിയായി) നിശ്ചയിച്ചിരിക്കുന്നു എന്ന് 42: 13 ലും, ഓ! മനുഷ്യരേ, നിശ്ചയം നിങ്ങളെ നാം ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാ ണ് സൃഷ്ടിച്ചിട്ടുള്ളത്, നിങ്ങളെ വിവിധ ദേശക്കാരും ഗോത്രക്കാരുമായി തിരിച്ചിട്ടുള്ളത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്, നിശ്ചയം നിങ്ങളില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും സൂക്ഷ്മതയുള്ളവനാണ്, നിശ്ചയം അല്ലാഹു എല്ലാം വലയം ചെയ്ത സര്‍വജ്ഞാനിയായ ത്രികാല ജ്ഞാനിയാകുന്നു എന്ന് 49: 13 ലും പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള അല്ലാഹു വിന്‍റെ സൃഷ്ടികള്‍ക്ക് അവന്‍ തൃപ്തിപ്പെട്ട ഏക ജീവിത വ്യവസ്ഥയാണ് നേരെചൊ വ്വേയുള്ള മാര്‍ഗമായ അദ്ദിക്ര്‍. സര്‍വലോകര്‍ക്കുമുള്ള ഉണര്‍ത്തലും സന്മാര്‍ഗവുമായ അദ്ദിക്റിനെ ഫുജ്ജാറുകള്‍ മൂടിവെക്കുകയാണെങ്കില്‍ അതിനെ മൂടിവെക്കാത്ത പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ അത് ഏല്‍പിക്കുമെന്ന് 6: 89-90 ല്‍ പറഞ്ഞിട്ടുണ്ട്.

ഈസാ നബിയുടെ മാതാവായ മര്‍യമിന്‍റെ പിതാവിന്‍റെ കുടുംബത്തെയാണ് ഇം റാന്‍ കുടുംബം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. മൂസാ നബിയുടെയും ഹാറൂ ന്‍ നബിയുടെയും പിതാവിന്‍റെ പേരും 'ഇംറാന്‍' എന്നായിരുന്നു. 1: 5-6; 2: 136, 213; 3: 19; 4: 163 വിശദീകരണം നോക്കുക.