( ആലിഇംറാന് ) 3 : 73
وَلَا تُؤْمِنُوا إِلَّا لِمَنْ تَبِعَ دِينَكُمْ قُلْ إِنَّ الْهُدَىٰ هُدَى اللَّهِ أَنْ يُؤْتَىٰ أَحَدٌ مِثْلَ مَا أُوتِيتُمْ أَوْ يُحَاجُّوكُمْ عِنْدَ رَبِّكُمْ ۗ قُلْ إِنَّ الْفَضْلَ بِيَدِ اللَّهِ يُؤْتِيهِ مَنْ يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ
നിങ്ങളുടെ ദീന് പിന്പറ്റുന്നവരെയല്ലാതെ നിങ്ങള് വിശ്വസിക്കുകയുമരുത്, നീ പറയുക: നിശ്ചയം, സന്മാര്ഗം അല്ലാഹുവില് നിന്നുള്ള സന്മാര്ഗമാകുന്നു, നിങ്ങള്ക്ക് നല്കിയതുപോലെ അത് മറ്റൊരുവന് നല്കപ്പെടലും, അ ല്ലെങ്കില് നിങ്ങളുടെ നാഥന്റെ മുമ്പില് നിങ്ങള്ക്കെതിരായി വാദിക്കുന്നതിനു വേണ്ടി മറ്റുള്ളവന് ന്യായപ്രമാണം നല്കലും; നീ പറയുക: നിശ്ചയം ഔദാര്യം അല്ലാഹുവിന്റെ കയ്യിലാണ്, അത് അവന് ഉദ്ദേശിക്കുന്നവര്ക്ക് നല്കുന്നതുമാ ണ്, അല്ലാഹുവോ, സര്വ്വവ്യാപിയായ സര്വ്വജ്ഞനാകുന്നു.