يَخْتَصُّ بِرَحْمَتِهِ مَنْ يَشَاءُ ۗ وَاللَّهُ ذُو الْفَضْلِ الْعَظِيمِ
അവന്‍ അവന്‍റെ കാരുണ്യത്തിന് അവന്‍ ഉദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കു ന്നു, അല്ലാഹു മഹത്തായ ഔദാര്യമുടയവന്‍ തന്നെയാകുന്നു.
സന്മാര്‍ഗം, കാരുണ്യം, ഔദാര്യം എന്നിവ അദ്ദിക്റിന്‍റെ 40 പേരുകളില്‍ പെട്ടതാണ്. നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഗ്രന്ഥത്തിന്‍റെ ആശയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. മൊ ത്തം മനുഷ്യര്‍ക്ക് സന്മാര്‍ഗമായിക്കൊണ്ടും പൂര്‍വ്വിക വേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ടും അവതരിപ്പിച്ച ഗ്രന്ഥം ജൂതര് സ്വീകരിക്കാതിരിക്കാന്‍ കാരണം പ്രവാചകന്‍ മുഹമ്മദ് ഇ സ്ഹാഖ് പരമ്പരയില്‍ നിന്നുള്ളവന്‍ ആയിരുന്നില്ല എന്നതായിരുന്നു. ഇസ്മാഈല്‍ പരമ്പരയില്‍ നിന്ന് വന്ന മുഹമ്മദിനെ അവര്‍ പ്രവാചകനായി സ്വീകരിച്ചില്ല. പ്രവാചകത്വമാ കട്ടെ, ആര്‍ക്കും തെരഞ്ഞെടുക്കാന്‍ കഴിയാത്തതും ത്രികാലജ്ഞാനിയായ അല്ലാഹു ഇഷ്ടമുള്ളപ്പോള്‍ അവന്‍ ഇച്ഛിക്കുന്ന അവന്‍റെ അടിമകളില്‍ നിന്ന് തെരഞ്ഞെടുക്കുന്നതുമാണ്. 2: 129 ല്‍, മക്കാ നിവാസികളായ ഇസ്മാഈല്‍ പരമ്പരയില്‍ നിന്ന് പ്രവാചകനെ നിയോഗിക്കണമെന്ന ഇബ്റാഹീം നബിയുടെ പ്രാര്‍ത്ഥന ഏകദേശം 2500 കൊല്ലങ്ങള്‍ക്ക് ശേഷമാണ് മുഹമ്മദിനെ പ്രവാചകനായി നിയോഗിക്കുകവഴി അല്ലാഹു നടപ്പിലാക്കിയത്. ഇബ് റാഹിം നബിയെക്കൊണ്ട് അങ്ങനെ പ്രാര്‍ത്ഥിപ്പിച്ചതും അല്ലാഹുതന്നെയാണ്. അഥവാ ത്രികാലജ്ഞാനിയായ അല്ലാഹു തന്നെയാണ് ആദ്യമേ എല്ലാം തീരുമാനിച്ചിട്ടുള്ളതും നടപ്പിലാക്കുന്നതും. അവന്‍റെ സൃഷ്ടികള്‍ക്ക് ആര്‍ക്കും തന്നെ അതില് അധികാരമോ സ്വാധീനമോ അവകാശമോ ഇല്ല. അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെ കണ്ട് അവന്‍റെ സ്വ ഭാവമുള്ക്കൊണ്ട് അവനുവേണ്ടിമാത്രം ജീവിക്കുന്നവരാണ് അവന്‍റെ കാരുണ്യവും ഔ ദാര്യവും ലഭിച്ച അവന്‍റെ പ്രതിനിധികളായ യഥാര്‍ത്ഥ വിശ്വാസികള്‍. അദ്ദിക്ര്‍ നിനക്ക് അനുകൂലമായ പ്രമാണമാണ്, അല്ലെങ്കില്‍ എതിര് പ്രമാണമാണ് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം ആശ യമില്ലാതെ വായിക്കുന്ന ഫുജ്ജാറുകള്‍ ഇന്ന് മിഥ്യകലരാത്ത അജയ്യഗ്രന്ഥം ഏതാണെ ന്ന് തിരിച്ചറിയാത്തവരായതിനാല്‍ അല്ലാഹുവിനെയും പ്രവാചകനെയും പരിഗണിക്കേണ്ട വിധം പരിഗണിക്കാത്തവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അ പ്പോള് അദ്ദിക്ര്‍ പിന്‍പറ്റുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസി നര കത്തിലേക്കുള്ള എല്ലാ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതായ ഇത്തരക്കാരില്‍ ഉള്‍പ്പെടുത്തരുതേ എന്നാണ് 1: 7 വായിക്കുമ്പോള്‍ മനസില്‍ കരുതേണ്ടത്. 2: 120; 6: 89-90; 38: 8 വിശദീകരണം നോക്കുക.