( ആലിഇംറാന്‍ ) 3 : 81

وَإِذْ أَخَذَ اللَّهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُمْ مِنْ كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُصَدِّقٌ لِمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنْصُرُنَّهُ ۚ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا ۚ قَالَ فَاشْهَدُوا وَأَنَا مَعَكُمْ مِنَ الشَّاهِدِينَ

അല്ലാഹു നബിമാരോട് പ്രതിജ്ഞ വാങ്ങിയതും ഓര്‍ക്കേണ്ടതാണ്, നിങ്ങള്‍ക്ക് ഗ്രന്ഥവും തത്വജ്ഞാനവും ഞാന്‍ നല്‍കുകയും പിന്നെ നിങ്ങളോടൊപ്പമുള്ളതി നെ സത്യപ്പെടുത്തിക്കൊണ്ട് എന്‍റെ ഒരു പ്രവാചകന്‍ വരികയും ചെയ്താല്‍, നിങ്ങള്‍ അവനെക്കൊണ്ട് വിശ്വസിക്കുകയും അവനെ സഹായിക്കുകയുംത ന്നെ വേണം, അവന്‍ ചോദിച്ചു: നിങ്ങള്‍ കരാര്‍ ചെയ്യുകയും എന്നോടുള്ള ആ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: ഞങ്ങ ള്‍ കരാര്‍ ചെയ്തു, അവന്‍ പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ അതിന് സാക്ഷ്യം വ ഹിക്കുകയും ചെയ്യുവിന്‍, ഞാനും നിങ്ങളോടൊപ്പം സാക്ഷികളില്‍ പെട്ടവന്‍ തന്നെയുമാകുന്നു.