فَأَعْرِضْ عَنْهُمْ وَانْتَظِرْ إِنَّهُمْ مُنْتَظِرُونَ
അപ്പോള്‍ നീ അവരെ അവഗണിക്കുകയും കാത്തിരിക്കുകയും ചെയ്യുക, നിശ്ചയം അവരും കാത്തിരിക്കുന്നവരാകുന്നു.
2: 255 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ നാഥന് പ്രപഞ്ചത്തില്‍ സംഭവിക്കാനിരിക്കുന്ന എല്ലാഓരോ കാര്യവും നേരത്തെ തീരുമാനിച്ച് അവന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതുകൊണ്ട് കാഫിറുകളെ ശിക്ഷിക്കുന്നതിനോ കാഫിറുകളെയും വിശ്വാസിയെയും വേര്തിരിക്കുന്നതിനോ വിശ്വാസി ധൃതിപ്പെടേണ്ടതില്ല. പകരം സൂര്യന് പടിഞ്ഞാറുനിന്ന് ഉദിക്കുന്നത് നീട്ടിവെക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ് അവ ന് ചെയ്യേണ്ടത്. അതിനുവേണ്ടി പ്രപഞ്ചത്തെ അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ ലോകത്തുമൊത്തം ശാന്തിയും സമാധാന വും പുലരാനും മാനുഷിക ഐക്യം രൂപപ്പെടാനും ലക്ഷ്യം വെച്ചുകൊണ്ട് ജാതി-മത-ലിംഗ-വര്‍ണ-ഭാഷ-ദേശ ഭേദമന്യേ എല്ലാവര്ക്കും എത്തിച്ചുകൊടുക്കേണ്ടതാണ്. 6: 38 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചത്തിലുള്ള ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം ജൈവകൃഷി ചെയ്യുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ്. കൂടാതെ കപടവിശ്വാസികളോടും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളോടും അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യേണ്ടതുമാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ജീവിതലക്ഷ്യം ഉള്‍ക്കൊണ്ട വിശ്വാസി, 'ഓ വിശ്വാസികളായിട്ടുള്ളവരേ! ക്രയവിക്രയങ്ങള്‍ നടക്കാത്തതും സാഹോദര്യ ബന്ധങ്ങള്‍ പ്രയോജനപ്പെടാത്തതും ഒരു തരത്തിലുള്ള ശുപാര്‍ശയും ഫലിക്കാത്തതുമായ ഒരു ദിവസം വന്നെത്തുന്നതിനുമുമ്പ് നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍, അങ്ങനെ ചെയ്യാത്ത കാഫിറുകള്‍ തന്നെയാണ് അക്രമികള്‍' എന്ന് പറയുന്ന 2: 254 ഉള്ക്കൊണ്ടവനായതിനാല് അവന്റെ 15 വയസ്സിന് ശേഷം മരണം വരെയുള്ള നാലാം ഘട്ടമായ ഇഹലോകജീവിതം ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗം പണിയാനുള്ളതാണെന്ന ബോധത്തോടുകൂടി എല്ലാ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തുന്നതാണ്. എന്നാല്‍ ഗ്രന്ഥത്തെ അവഗണിച്ച് ജീവിക്കുന്ന ഫുജ്ജാറുകള്‍ എല്ലാ അനുഗ്രഹങ്ങളും അദ്ദിക്റിന് വിരുദ്ധമായ വഴിയില്‍ ഉപയോഗപ്പെടുത്തുകവഴി നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരാണെന്ന് 7: 179 ല്‍ പറഞ്ഞിട്ടുണ്ട്.