لَقَدْ كَانَ لِسَبَإٍ فِي مَسْكَنِهِمْ آيَةٌ ۖ جَنَّتَانِ عَنْ يَمِينٍ وَشِمَالٍ ۖ كُلُوا مِنْ رِزْقِ رَبِّكُمْ وَاشْكُرُوا لَهُ ۚ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ
നിശ്ചയം, സബഅ് വാസികള്ക്ക് അവരുടെ താമസസ്ഥലത്തുതന്നെ ഒരു ദൃഷ് ടാന്തമുണ്ടായിരുന്നു, അതായത് വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ട് തോട്ടങ്ങള്! നിങ്ങളുടെ നാഥന്റെ ഭക്ഷണവിഭവങ്ങളില് നിന്ന് നിങ്ങള് തിന്നു കയും അവന് നിങ്ങള് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുവീന്, പരിശുദ്ധമായ ഒ രു നാടും ഏറെപ്പൊറുക്കുന്ന ഒരു നാഥനും!
ഇന്നത്തെ യമന് പ്രദേശത്ത് മുമ്പുകാലത്തുണ്ടായിരുന്ന രാജ്യമായിരുന്നു സബ അ്-ശീബാരാജ്യം. വളരെ ഫലഭൂയിഷ്ഠമായിരുന്ന അവരുടെ നാട്ടില് അവര് വലിയ അ ണക്കെട്ട് നിര്മ്മിച്ച് ജലസേചനം നടത്തി കൃഷി ചെയ്തിരുന്നു. ആ ദേശത്തെ പ്രധാന പാതയുടെ വലതും ഇടതും വശങ്ങളിലായി രണ്ടുതോട്ടങ്ങള് ഉണ്ടായിരുന്നു, അതില് നിന്നെല്ലാം അവര്ക്ക് ഭക്ഷണവിഭവങ്ങള് യഥേഷ്ടമായി ലഭിക്കുകയും അവര് സുഭിക്ഷ മായി കഴിഞ്ഞുകൂടുകയുമായിരുന്നു എന്നാണ് 'പരിശുദ്ധമായ ഒരു നാടും ഏറെപ്പൊറു ക്കുന്ന ഒരു നാഥനും!' എന്ന് പറഞ്ഞതില് നിന്ന് മനസ്സിലാക്കേണ്ടത്. 7: 96; 71: 11-14 വി ശദീകരണം നോക്കുക.