وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِمْ بَرَكَاتٍ مِنَ السَّمَاءِ وَالْأَرْضِ وَلَٰكِنْ كَذَّبُوا فَأَخَذْنَاهُمْ بِمَا كَانُوا يَكْسِبُونَ
നാട്ടിലെ നിവാസികള്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന വരാണെങ്കില്‍ നാം അവരുടെമേല്‍ ആകാശത്ത് നിന്നും ഭൂമിയില്‍നിന്നുമുള്ള അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുകതന്നെ ചെയ്യുമായിരുന്നു, പക്ഷേ അവര്‍ തള്ളിപ്പറഞ്ഞു, അപ്പോള്‍ നാം അവരെ അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നത് കാരണം പിടികൂടി.
നാട്ടിലെ നിവാസികള്‍ അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളാവുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് മനുഷ്യരുടെ ഐക്യവും സമാധാനവും സ്ഥാപിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് ലോകര്‍ക്ക് എത്തിച്ച് കൊടുക്കുകയുമാണെങ്കില്‍ അവര്‍ക്ക് ആകാശത്തുനിന്നും ഭൂമിയില്‍ നിന്നുമുള്ള അനുഗ്രഹത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുക്കുന്നതാണ്. എന്നാല്‍ അത് അനന്തരാവകാശമായി സ്വീകരിച്ചിട്ടുള്ള പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ഫു ജ്ജാറുകള്‍ അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും സാമുദായികത, സ്വ ജനപക്ഷപാതം, വര്‍ഗ്ഗീയത, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, രക്തച്ചൊരിച്ചില്‍ തുടങ്ങിയ പൈശാചിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിക്കൊണ്ട് ഭൂമിയുള്‍പ്പെട്ട പ്രപഞ്ചത്തെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ലോകത്ത് എവിടെയും ഏര്‍പ്പെട്ടുകാണുന്നത്. അല്ലാഹു വിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അവര്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട് ഇവി ടെ സമ്പാദിക്കുന്നത് നരകക്കുണ്ഠമായതിനാല്‍ 6: 26; 20: 99-100; 30: 41 തുടങ്ങിയ സൂക്ത ങ്ങളില്‍ പറഞ്ഞപ്രകാരം പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം പേറി അവര്‍ സമ്പാദി ച്ച നരകക്കുണ്ഠത്തില്‍ കാലാകാലം കഴിഞ്ഞുകൂടേണ്ടവരുമാണ്. 4: 144; 5: 65-66; 6: 144 വി ശദീകരണം നോക്കുക.