( സബഅ് ) 34 : 54

وَحِيلَ بَيْنَهُمْ وَبَيْنَ مَا يَشْتَهُونَ كَمَا فُعِلَ بِأَشْيَاعِهِمْ مِنْ قَبْلُ ۚ إِنَّهُمْ كَانُوا فِي شَكٍّ مُرِيبٍ

അങ്ങനെ അവര്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ക്കുമിടയില്‍ മറയിടപ്പെട്ടു, അവ രുടെ മുമ്പുള്ള വിഭാഗക്കാരോട് പ്രവര്‍ത്തിക്കപ്പെട്ടതുപോലെത്തന്നെ, നിശ്ചയം അവര്‍ തീരാത്ത സംശയത്തില്‍ അകപ്പെട്ടവര്‍ തന്നെയായിരുന്നു.

കാഫിറുകള്‍ അദ്ദിക്റിന്‍റെയും അല്ലാഹുവിന്‍റെയും കാര്യത്തില്‍ തീരാത്ത സംശ യത്തിലായിരുന്നതിനാല്‍ അവരുടെ പക്ഷക്കാരായ മുന്‍ഗാമികളെപ്പോലെത്തന്നെ അവര്‍ ക്കും അവരുടെ ആഗ്രഹങ്ങള്‍ക്കുമിടയില്‍ മറയിടപ്പെടുന്നതും അവര്‍ ദുഃഖത്തോടെ പിശാ ചിനെ കണ്ടുകൊണ്ട് അവന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് തള്ളപ്പെടുന്നതുമാണ്. 69: 51 ല്‍ പറഞ്ഞ ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണ മാക്കിയിരിക്കുന്ന ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ നരകക്കുണ്ഠം കാണുമ്പോള്‍ ' ഞങ്ങളു ടെ നാഥാ! ഞങ്ങള്‍ ഉള്‍ക്കാഴ്ച കണ്ടു, അതിലെ രോദനങ്ങള്‍ കേള്‍ക്കുകയും ചെയ്തു, അപ്പോള്‍ നീ ഞങ്ങളെ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിനുവേണ്ടി ഐഹികലോകത്തേക്ക് തിരിച്ചയച്ചാലും, ഞങ്ങള്‍ക്ക് ദൃഢബോധ്യം വന്നിരിക്കുന്നു' എന്ന് പറയുന്ന രംഗം 32: 12 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 14: 9; 38: 8; 42: 14-16 വിശദീകരണം നോക്കുക.