( സബഅ് ) 34 : 53
وَقَدْ كَفَرُوا بِهِ مِنْ قَبْلُ ۖ وَيَقْذِفُونَ بِالْغَيْبِ مِنْ مَكَانٍ بَعِيدٍ
നിശ്ചയം, മുമ്പ് അവര്‍ അതിനെ നിഷേധിക്കുന്നവര്‍ തന്നെയായിരുന്നു, വിദൂ രമായ സ്ഥലത്തുനിന്ന് അദൃശ്യകാര്യങ്ങള്‍ കൊണ്ട് ഉന്നം വെക്കുന്നവരുമാ യിരുന്നു.
അദൃശ്യകാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കേള്‍ക്കാനോ വായിക്കാനോ തയ്യാറില്ലാത്ത എക്കാലത്തുമുള്ള കാഫിറുകള്‍ അദ്ദിക്റിനെക്കുറിച്ചും അ ത് ഹൃദയത്തിന്‍റെ ഭാഷയില്‍ വിശദീകരിക്കുന്ന സദസ്സിനെക്കുറിച്ചും ദൂരെ നിന്നുകൊണ്ട് പലവിധത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെയായിരിക്കും. 2: 3; 25: 33-34; 41: 26-29, 41-44; 56: 79-80 വിശദീകരണം നോക്കുക.