( സ്വാഫ്ഫാത്ത് ) 37 : 49
كَأَنَّهُنَّ بَيْضٌ مَكْنُونٌ
അവര്‍ മൂടിവെച്ച മുട്ടകള്‍ പോലെയായിരിക്കും,
മുട്ട മൂടിവെച്ചാല്‍ അന്തരീക്ഷത്തിലുള്ള മാലിന്യങ്ങള്‍ ബാധിച്ച് നിറമാറ്റം വരാത്തതു പോലെ ഇത്തരം സ്ത്രീകള്‍ കൊട്ടാരത്തിനുള്ളില്‍ വളര്ത്തപ്പെട്ടവരായതിനാല് അവരു ടെ നിറം മങ്ങുകയോ പ്രസരിപ്പ് നഷ്ടപ്പെടുകയോ ഇല്ല.
വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന സാബിഖീങ്ങള്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളില്‍ പെട്ടതാണ് ഇത്തരം സ്ത്രീകളും നിത്യബാലന്‍മാരും. അവരില്‍ പ്രവാചകന്റെ സമുദായത്തില്‍ പെട്ട ജനങ്ങളുടെ 15 വയസ്സിനുമുമ്പ് മരിച്ചുപോയ പെണ്‍കുട്ടികളും ആണ് കുട്ടികളുമാണ് ഉള്‍പ്പെടുക. 55: 56, 72; 56: 10-26; 76: 13, 21-22 വിശദീകരണം നോക്കുക.