( ഇന്‍സാന്‍ ) 76 : 13

مُتَّكِئِينَ فِيهَا عَلَى الْأَرَائِكِ ۖ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا

അവര്‍ അവിടെ അലങ്കരിച്ച ചാരുമഞ്ചങ്ങളില്‍ പരസ്പരം അഭിമുഖമായി ചാ രിയിരുന്ന് സല്ലപിക്കുന്നതാണ്, അവിടെ അവര്‍ സൂര്യനോ മഞ്ഞോ കാണുക യില്ല. 

സ്വര്‍ഗ്ഗത്തില്‍ വെയിലോ ചൂടോ പുകപടലങ്ങളോ പൊടിപടലങ്ങളോ മഞ്ഞോ ത ണുപ്പോ ഉണ്ടാവുകയില്ല. അതുപോലെത്തന്നെ ദാഹമോ ക്ഷീണമോ വിയര്‍പ്പോ ഇണ ചേരലോ ഇന്ദ്രിയസ്ഖലനമോ മലമൂത്ര വിസര്‍ജ്ജനമോ ഒന്നും ഉണ്ടാവുകയില്ല. എന്നാ ല്‍ എപ്പോഴും ഇണ ചേര്‍ന്നാലുള്ളതുപോലെയുള്ള അനുഭൂതി ലഭിക്കുന്നതുമാണ്. 8: 48 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിച്ച് ജീവിക്കുന്ന പുരുഷന്മാരും സ്ത്രീകളുമാണ് 9: 33 ല്‍ വിവരിച്ച സന്മാര്‍ഗവും സത്യവുമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതം ഇവിടെ നയിക്കുന്നത്. ലൈംഗികബന്ധം പിശാചിന്‍റെ ഭാഗത്തുനിന്നുള്ളതാണ്. വിശ്വാസികളായ ഇണകള്‍ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ നാഥനെ സ്മരിച്ചുകൊണ്ട് പരസ്പരം ഒന്നായി ലൈംഗിക ബന്ധത്തിലൂടെ ശാന്തിയടയുന്നവരാണ്. അവര്‍ക്കുമാത്ര മേ സജ്ജനങ്ങളായ സന്താനങ്ങള്‍ ജനിക്കുകയുള്ളൂ. 38: 24 ല്‍ വിവരിച്ച പ്രകാരം ഫു ജ്ജാറുകളായ കുഫ്ഫാറുകള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും അവരുടെ നമസ്കാരങ്ങളിലും പരസ്ത്രീ-പരപുരുഷന്മാരെയാണ് മനസ്സില്‍ കാണുക. അതെല്ലാം തന്നെ 17: 13-14 ല്‍ വിവരിച്ച പ്രകാരം അവരുടെ പിരടിയിലുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തു ന്നുണ്ട്. വിധിദിവസം ഭ്രാന്തന്മാരായ അവര്‍ അവരുടെ കര്‍മ്മരേഖയില്‍ ഐഹികലോക ത്തെ അവരുടെ പ്രവര്‍ത്തനങ്ങളും ചിന്തകളും രേഖപ്പെടുത്തപ്പെട്ടത് കാണുമ്പോള്‍ കു ണ്ഠിതപ്പെടുന്ന രംഗം 18: 49; 45: 28-31 സൂക്തങ്ങളില്‍ അവര്‍ തന്നെയാണ് വായിച്ചുകൊണ്ടിരിക്കുന്നത്. 9: 71-72; 20: 118-119; 33: 35; 37: 58-61 വിശദീകരണം നോക്കുക.