( സ്വാദ് ) 38 : 88
وَلَتَعْلَمُنَّ نَبَأَهُ بَعْدَ حِينٍ
നിശ്ചയം, കുറഞ്ഞ കാലത്തിനുശേഷം അതിന്‍റെ ഭാവിപ്രവചനങ്ങള്‍ നിങ്ങള്‍ അറിയുക തന്നെ ചെയ്യും!
അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താതെ മൂടിവെച്ചവര്‍ അവരവരുടെ മരണ സമയത്ത് അതിന്‍റെ ഭാവിപ്രവചനങ്ങള്‍ ആത്മാവിന്‍റെ ദൃഷ്ടിയായ ഹൃദയം കൊണ്ട് കാ ണുന്നതും കാഫിറായ പിശാചിനെ കണ്ടുകൊണ്ടും കാഫിറായിരുന്നു എന്ന് സ്വയം സാ ക്ഷ്യം വഹിച്ചുകൊണ്ടും ജീവന്‍ വെടിയുന്നതുമാണ്. അദ്ദിക്റിന്‍റെ പ്രവചനങ്ങള്‍ ലോകം അവസാനിക്കുന്നതിനുമുമ്പ് ഇവിടെ നടപ്പില്‍ വരുമെന്നാണ് സൂക്തം പറയുന്നത്. 38: 29, 78; 41: 53 വിശദീകരണം നോക്കുക.