كِتَابٌ أَنْزَلْنَاهُ إِلَيْكَ مُبَارَكٌ لِيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ
നാം നിന്നിലേക്ക് അവതരിപ്പിച്ച് തന്നിട്ടുള്ള അനുഗ്രഹീതമായ ഒരു ഗ്രന്ഥമാണ് ഇത്, അവര്‍ ഇതിലെ സൂക്തങ്ങള്‍ കൊണ്ട് ഊറ്റം കൊള്ളുന്നതിനും ബുദ്ധിമാന്മാ രായവരെ ഇതുകൊണ്ട് ഓര്‍മ്മിപ്പിക്കുന്നതിനും വേണ്ടി.
അനുഗ്രഹീതമായ അദ്ദിക്ര്‍ കൊണ്ട് പ്രൗഢരായി ഊറ്റം കൊള്ളാനും സ്വയം പര്യാ പ്തരാകാനുമാണ് വിശ്വാസികളെ ഉണര്‍ത്തുന്നത്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാ റുകള് അദ്ദിക്റിനെ വിസ്മരിച്ച കെട്ട ജനതയായിരിക്കുന്നതിനാല് അവര്‍ക്ക് അദ്ദിക്ര്‍ ഉ പയോഗപ്പെടുകയില്ല. എന്നാല്‍ ഗ്രന്ഥം സൂചിപ്പിച്ചിട്ടുള്ളതും ഇപ്പോള്‍ നടപ്പില്‍ വന്നിട്ടുള്ള തുമായ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇതര ജനവിഭാഗങ്ങളിലെ ബുദ്ധിമാന്മാരായ ആ ളുകളെ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താന്‍ ഉത്തേജിപ്പിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്. ഉദാഹരണം 1) എല്ലാ ഓരോ മനുഷ്യനും തന്റെ പിരടിയില്‍ അവന്റെ കര്‍മ്മരേഖ വഹിക്കു ന്നുണ്ടെന്ന് 17: 13-14 ല്‍ പറഞ്ഞത് കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് സാര്‍വത്രികമായി പ്രചാര ത്തിലുള്ള ഇക്കാലത്ത് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്. 2)മനുഷ്യര്‍ സൃഷ്ടിക്കപ്പെ ട്ടിട്ടുള്ളത് മാതാവിന്റെ ഉദരത്തില്‍ മൂന്ന് ഇരുട്ടറകള്ക്കുള്ളിലാണെന്ന് 39: 6 ല്‍ സൂചിപ്പിച്ചിട്ടു ള്ളത് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുള്ളതാണ്. 3) സമുദ്രത്തില്‍ തെളിനീര് വെള്ളവും ഉപ്പുവെള്ളവും ഇടകലരാതെ വേര്‍തിരിഞ്ഞ് നിലകൊള്ളുന്നുണ്ട് എന്ന ആധുനി കകാലത്തെ കണ്ടെത്തല്‍ 25: 53 ല്‍ സൂചിപ്പിച്ചത്. 4) മഹാവിസ്ഫോടനം വഴിയാണ് പ്ര പഞ്ചം രൂപപ്പെട്ടതെന്നും ജീവന് നിലനിര്‍ത്തുന്നതിന് വെള്ളം അനിവാര്യമാണെന്നുമുള്ള ആധുനിക കണ്ടെത്തല്‍ 21: 30 ല്‍ പറഞ്ഞിട്ടുള്ളത്. 5) കാഴ്ചയില്‍~ഹൃദയം ബന്ധപ്പെടുന്നു ണ്ട് എന്ന കണ്ടെത്തല്‍ 22: 46 ല്‍ സൂചിപ്പിച്ചിട്ടുള്ളത്. 6) ഇപ്പോള്‍ ഈജിപ്ഷ്യന്‍ മ്യൂസിയത്തി ലുള്ള മുവ്വായിരം കൊല്ലങ്ങള്‍ക്കുമുമ്പുള്ള ഫിര്‍ഔനിന്റെ ജഡം 10: 92 ല്‍ പറഞ്ഞ പ്രകാരം മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തമായി അല്ലാഹു സൂക്ഷിക്കുകയാണെന്ന വസ്തുത. 7) വിമാനം കണ്ടുപിടിച്ചതിന് ശേഷം മാത്രമാണ് ഐസ് മലകള്‍ പോലെയുള്ള മേഘങ്ങളുടെ പര്വ തങ്ങളുണ്ട് എന്ന് 24: 43 ല്‍ പറഞ്ഞത് വെളിവായിട്ടുള്ളത്. 8) അവന്റെ വിരല്‍ തുമ്പുകള്‍ വരെ വ്യത്യസ്ഥമായി ക്രമപ്പെടുത്തിയ നാഥന് അവന്റെ എല്ലുകള്‍ ഒരുമിച്ചുകൂട്ടി പുനസൃഷ്ടിക്കാന്‍ കഴിവുള്ളവന് തന്നെയാണെന്ന് 75: 3-4 ല്‍ പറഞ്ഞിട്ടുള്ളത് വിരലടയാളം വ്യക്തികളെ തിരിച്ചറിയാനുള്ള മാനദണ്ഡമായി അംഗീകരിച്ചിട്ടുള്ള ഇക്കാലത്താണ് കൂടുതല്‍ മ നസ്സിലാവുക. 9) എല്ലാ ഓരോ വസ്തുവിലും ഭൂമിയില്‍ നിന്ന് മുളച്ച് പൊന്തുന്നവയിലും അവരില്‍ തന്നെയും അവര്‍ക്ക് അറിവില്ലാത്തവയിലും ഇണകളെ സൃഷ്ടിച്ചിട്ടുണ്ട് എന്ന് 36: 36 ല്‍ പറഞ്ഞിട്ടുള്ളത്, ആറ്റത്തെപ്പോലും വിഘടിപ്പിക്കാന്‍ കഴിഞ്ഞ ഇക്കാലത്ത് കൂടുതല്‍ മനസ്സിലാക്കാം. 10) നിശ്ചലമായി നില്ക്കുന്ന സൂര്യനുചുറ്റും ഭൂമിയും മറ്റുഗ്രഹ ങ്ങളും കറങ്ങുകയാണെന്ന മുന്‍കാല ശാസ്ത്രപഠനം തിരുത്തിക്കൊണ്ട് സൂര്യന് സഞ്ച രിച്ചുകൊണ്ടിരിക്കുന്നു എന്ന് 36: 38 ല്‍ പറഞ്ഞത് ആധുനികശാസ്ത്രം അംഗീകരിച്ചിരി ക്കുന്നു. 11) ഭൂമി അതിന്റെ റിക്കാര്‍ഡുകള്‍ സമര്‍പ്പിക്കുന്നതാണെന്ന് 99: 4 ല്‍ പറഞ്ഞത് ഓഡിയോ വീഡിയോ റിക്കാര്‍ഡിംഗ് പ്രചുരപ്രചാരമായ ഇക്കാലത്ത് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കേണ്ടതാണ്.
ഇത്തരം സംഭവങ്ങള്‍ വിവരിച്ചിട്ടുള്ള ഗ്രന്ഥം ത്രികാലജ്ഞാനിയുടെ ത്രികാലജ്ഞാ നമാണെന്നും അത് പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാണെന്നും അത് എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണെ ന്നുമാണ് ബുദ്ധിമാന്മാരെ ഉണര്‍ത്തേണ്ടത്. മനുഷ്യരുടെയെല്ലാം ആത്മാവ് ഏക സ്രഷ്ടാ വില്‍ നിന്നുള്ളതാണെന്നും മാതാവിന്റെയും പിതാവിന്റെയും ബീജങ്ങള്‍ കൂട്ടിയോജിപ്പിച്ച് സ്രഷ്ടാവ് വികസിപ്പിച്ചെടുത്ത വാഹനമായ ശരീരം മാത്രമാണ് വിഭിന്നമായിട്ടുള്ള തെന്നും ഒരാള്‍ക്കും തന്റെ നാടോ കാലഘട്ടമോ ലിംഗമോ മാതാപിതാക്കളേയോ മക്ക ളേയോ തെരഞ്ഞെടുക്കാനുള്ള അധികാരമോ അവകാശമോ ഇല്ല എന്നുമുള്ള യാഥാര് ത്ഥ്യം മനുഷ്യരെ ഓര്‍മ്മിപ്പിച്ച് തീവ്രവാദവും വര്‍ഗീയതയും രക്തച്ചൊരിച്ചിലും ഇല്ലാ താക്കി മനുഷ്യരുടെ ഐക്യം സ്ഥാപിച്ച് സമാധാനം നിലവില്‍ വരുത്താന്‍ വേണ്ടിയാ ണ് ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് എന്നാണ് സൂക്തം പറയുന്നത്. 4: 82; 21: 10, 50; 41: 41-43 വിശദീകരണം നോക്കുക.