( അന്നിസാഅ് ) 4 : 119

وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الْأَنْعَامِ وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ ۚ وَمَنْ يَتَّخِذِ الشَّيْطَانَ وَلِيًّا مِنْ دُونِ اللَّهِ فَقَدْ خَسِرَ خُسْرَانًا مُبِينًا

ഞാന്‍ അവരെ വഴിപിഴപ്പിക്കുകതന്നെ ചെയ്യും, ഞാന്‍ അവരെ വ്യാമോഹത്തില്‍ അകപ്പെടുത്തുകയും ചെയ്യും, ഞാന്‍ അവരോട് കല്‍പിക്കുകതന്നെ ചെയ്യും, അങ്ങനെ അവര്‍ കന്നുകാലികളുടെ കാതുകള്‍ കീറുകതന്നെ ചെയ്യും, ഞാന്‍ അവരോട് കല്‍പിക്കുകതന്നെ ചെയ്യും, അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടിപ്പ് മാറ്റി മറിക്കുകതന്നെ ചെയ്യും, അല്ലാഹുവിനെക്കൂടാതെ പിശാചിനെ ആരാണോ സംരക്ഷകനായി തെരെഞ്ഞെടുത്തത്, അപ്പോള്‍ അവന്‍ വ്യക്തമായ നഷ്ടത്തില്‍ ആപതിച്ചുകഴിഞ്ഞു.