( അന്നിസാഅ് ) 4 : 36
وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنْبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ ۗ إِنَّ اللَّهَ لَا يُحِبُّ مَنْ كَانَ مُخْتَالًا فَخُورًا
നിങ്ങള് അല്ലാഹുവിനുവേണ്ടി മാത്രം ജീവിക്കുകയും അവനെക്കൊണ്ട് ഒരു വസ്തുവിനെയും പങ്കുചേര്ക്കാതിരിക്കുകയും ചെയ്യുവിന്, നിങ്ങള് മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥരോടും അഗതികളോടും ബന്ധുക്കളായ അയല്വാസികളോടും സമീപസ്ഥരായ അയല്വാസികളോടും സഹവാസികളോടും വഴിയാത്രക്കാരോടും നിങ്ങളുടെ അധീനതയിലുള്ളവരോടും ഏറ്റവും നന്നായി വര്ത്തിക്കുവിന്, നിശ്ചയം അഹന്തയാല് വഞ്ചിതനും പൊങ്ങച്ചക്കാരനുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.