مُحَمَّدٌ رَسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِمْ مِنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنْجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُمْ مَغْفِرَةً وَأَجْرًا عَظِيمًا
മുഹമ്മദ് അല്ലാഹുവിന്‍റെ പ്രവാചകനാകുന്നു, അവനോടൊപ്പമുള്ളവര്‍ നിഷേ ധത്തിനുമേല്‍ നിഷേധം കൈക്കൊള്ളുന്ന കുഫ്ഫാറുകളോട് കര്‍ക്കശമായി വര്‍ത്തിക്കുന്നവരും അവര്‍ക്കിടയില്‍ പരസ്പരം കാരുണ്യത്തില്‍ വര്‍ത്തിക്കു ന്നവരുമാകുന്നു, അല്ലാഹുവില്‍ നിന്നുള്ള ഔദാര്യവും തൃപ്തിയും തേടിക്കൊ ണ്ട് കുനിഞ്ഞും സാഷ്ടാംഗം പ്രണമിച്ചും അവനെ വണങ്ങുന്നവരായി നിനക്ക് അവരെ കാണാം, സാഷ്ടാംഗപ്രണാമത്തിന്‍റെ പൈതൃകമായുള്ള അടയാളങ്ങ ള്‍ അവരുടെ മുഖങ്ങളിലുണ്ട്-അതാണ് തൗറാത്തില്‍ അവരുടെ ഉപമ, ഇഞ്ചീലി ലോ അവരുടെ ഉപമ ഒരു വിള പോലെയാകുന്നു, അത് അതിന്‍റെ കൂമ്പ് പുറപ്പെടു വിച്ചു, എന്നിട്ട് അതിനെ പുഷ്ടിപ്പെടുത്തി, എന്നിട്ട് അത് കരുത്താര്‍ജിച്ചു, അങ്ങ നെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിപ്പിച്ചുകൊണ്ടും അവരെക്കുറിച്ച് കാ ഫിറുകളെ ദേഷ്യം പിടിപ്പിച്ചുകൊണ്ടും അതിന്‍റെ കാണ്ഡത്തിന്മേല്‍ നിവര്‍ന്നു നിന്നു, അവരില്‍ നിന്നുള്ള വിശ്വാസികളായവര്‍ക്കും ആ വിശ്വാസം മറ്റുള്ളവര്‍ ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും അല്ലാഹു പാ പമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.
അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്നതിനാല്‍ അവര്‍ അവരുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. മൊത്തം മനുഷ്യര്‍ക്കു ള്ള സന്മാര്‍ഗമായ അദ്ദിക്റിനെ ഫുജ്ജാറുകള്‍ സത്യപ്പെടുത്താത്തതിനാല്‍ 6: 89-90 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂ തര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളെ അത് ഏല്‍പിക്കുന്നതാണ്. ഇന്ന് ലോകരില്‍ അവര്‍ തന്നെയാണ് സൂക്തത്തില്‍ പറഞ്ഞ 'പ്രവാചകനോടൊപ്പമുള്ളവരും കുഫ്ഫാറുകളോട് കണിശമായി പെരുമാറുന്നവരും'. അദ്ദിക്റിനെ മൂടിവെച്ച് 29 കള്ളവാദികളെ പിന്‍പറ്റുകയും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമായ ഫുജ്ജാറുകള്‍ ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെട്ടുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെടുന്നതാണ്. എല്ലാ ഓരോ കാര്യവും വിശദീക രിച്ചിട്ടുള്ള അദ്ദിക്ര്‍ സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗ വും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്നാണ് 16: 89 ല്‍ പറഞ്ഞിട്ടുള്ളത് എന്നിരിക്കെ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ അര്‍ഹതയില്ലാതെ മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നവരാണ്. എന്നാല്‍ അവര്‍ തന്നെയാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്.
പ്രകാശമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ 7: 205-206 ല്‍ വിവരി ച്ച പ്രകാരം സുദീര്‍ഘമായ തിലാവത്തിന്‍റെ ഒറ്റ സാഷ്ടാംഗപ്രണാമം ചെയ്യുന്നവരായ തിനാല്‍ അല്ലാഹുവിന്‍റെ സാമീപ്യം അവരുടെ മുഖങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്. എന്ന ല്ലാതെ പ്രകാശമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെയും ആത്മാവ് പങ്കെടുക്കാതെയും ശരീരം കൊണ്ട് നടത്തുന്ന നമസ്കാരം കൊണ്ട് നെറ്റിയിലുണ്ടാകുന്ന അടയാളത്തെയ ല്ല സൂക്തത്തില്‍ സൂചിപ്പിക്കുന്നത്. എല്ലാ വിത്തുകളും മുളക്കുകയും സ്വന്തം കാണ്ഡത്തില്‍ കൃഷിക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് താങ്ങില്ലാതെ തഴച്ചുവളരുകയും ചെയ്യുന്ന കൃഷിയെപ്പോലെ അവര്‍ പെട്ടെന്ന് തഴച്ചുവളര്‍ന്ന് അല്ലാഹുവിന്‍റെ മുമ്പിലല്ലാതെ മറ്റാരു ടെ മുമ്പിലും തല കുനിക്കാതെ തല ഉയര്‍ത്തിക്കൊണ്ട് എല്ലാകാര്യത്തിലും സ്വയം പര്യാപ് തരായി ജീവിക്കുന്ന ഒരു വിഭാഗമായിട്ടാണ് ഇഞ്ചീലില്‍ അവരെ ഉപമിച്ചിട്ടുള്ളത്. അവരുടെ വളര്‍ച്ച കപടവിശ്വാസികളെയും അവരുടെ അനുയായികളായ മുശ്രിക്കുകളെയും രോ ഷാകുലരാക്കുന്നതാണ്. അവസാനകാലത്ത് വിശ്വാസികള്‍ കൃഷിയിലേക്ക് മടങ്ങണമെ ന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അറബി അക്ഷരമാല യിലെ ഇരുപത്തെട്ട് അക്ഷരങ്ങളും ഉള്‍ക്കൊണ്ടിട്ടുള്ള രണ്ട് സൂക്തങ്ങളില്‍ ഒന്നാണ് ഇ ത്. മറ്റൊന്ന് 3: 154 ആണ്. മുഹമ്മദ് അല്ലാഹുവിന്‍റെ പ്രവാചകനാകുന്നു എന്ന് ഗ്രന്ഥത്തി ല്‍ പറഞ്ഞിട്ടുള്ളത് ഈ സൂക്തത്തില്‍ മാത്രമാണ്. 2: 62; 3: 79; 26: 215; 42: 22 വിശദീകര ണം നോക്കുക.