( ഖാഫ് ) 50 : 45

نَحْنُ أَعْلَمُ بِمَا يَقُولُونَ ۖ وَمَا أَنْتَ عَلَيْهِمْ بِجَبَّارٍ ۖ فَذَكِّرْ بِالْقُرْآنِ مَنْ يَخَافُ وَعِيدِ

അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം തന്നെ ഏറ്റവും അറിയുന്നവ നാകുന്നു, നീ അവരുടെ മേല്‍ സ്വേഛാധികാരിയൊന്നുമല്ല, അപ്പോള്‍ എന്‍റെ വാഗ്ദാനങ്ങളെ ഭയപ്പെടുന്നവനെ നീ ഈ വായനകൊണ്ട് ഉണര്‍ത്തുക.

നിഷ്പക്ഷവാനായ അല്ലാഹു മനുഷ്യരെ അദ്ദിക്ര്‍ സ്വര്‍ഗത്തില്‍ വെച്ചുതന്നെ പഠി പ്പിച്ചിട്ടുള്ളത് ഇനി വിധിദിവസം അവര്‍ അവരുടെ വഴികേടിന് മറ്റൊരാളെയും കുറ്റം ചുമ ത്താതിരിക്കാനാണ്. ത്രികാലജ്ഞാനിയായ അല്ലാഹു അവന്‍റെ അടിമകളെക്കുറിച്ച് ശരി ക്കും അറിയുന്നവനാണ് എന്നിരിക്കെ പ്രവാചകന്‍റെയും വിശ്വാസിയുടെയും ബാധ്യത 13: 40 ല്‍ പറഞ്ഞ പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊണ്ട് ജനങ്ങളെ ഉണര്‍ത്തല്‍ മാത്രമാണ്. വിചാരണ അല്ലാഹുവിന്‍റെ ബാധ്യതയാണ്. 2: 256 ല്‍ പറഞ്ഞ പ്രകാരം ഒരാള്‍ ക്കും മറ്റൊരാളുടെ മേല്‍ വിശ്വാസം കൊണ്ട് നിര്‍ബന്ധിക്കാന്‍ അധികാരമോ അവകാശ മോ ഇല്ല. 2: 26-27, 256; 39: 19; 43: 44-45 വിശദീകരണം നോക്കുക.