( ഖാഫ് ) 50 : 44

يَوْمَ تَشَقَّقُ الْأَرْضُ عَنْهُمْ سِرَاعًا ۚ ذَٰلِكَ حَشْرٌ عَلَيْنَا يَسِيرٌ

ഭൂമി അവരെത്തൊട്ട് പിളര്‍ന്ന് അവര്‍ വേഗത്തില്‍ വരുന്ന ഒരു ദിനം, ആ ഒരുമി ച്ചുകൂട്ടല്‍ നമ്മുടെമേല്‍ വളരെ എളുപ്പമുള്ള കാര്യമാണ്! 

അന്ത്യദിനത്തില്‍ ഭൂമി പിളര്‍ന്ന് പാറ്റ പൊടിഞ്ഞ് വരുന്നതുപോലെ അതിന് ഉള്ളി ലുള്ളവരെല്ലാം പുറത്തുവരുന്നതാണ്. അങ്ങനെ ഭൂമിയുടെ കേന്ദ്രമായ കഅ്ബത്തിങ്ക ലേക്ക് നാട്ടക്കുറിയിലേക്ക് എന്നപോലെ വിചാരണക്ക് സമ്മേളിക്കുന്നതിന് വേണ്ടി കു തിക്കുന്നതുമാണ്. 14: 43; 99: 2-6; 101: 4-5 വിശദീകരണം നോക്കുക.