( അര്‍റഹ്മാന്‍ ) 55 : 76

مُتَّكِئِينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ

പച്ച നിറമുള്ള ഉപധാനങ്ങളിലും ഭംഗിയുള്ള പരവതാനികളിലും ചാരിക്കിടന്ന് സല്ലപിക്കുന്നവരായിരിക്കും അവര്‍. 

സൂക്ഷ്മാലുക്കള്‍ക്ക് ലഭിക്കാന്‍ പോകുന്ന സ്വര്‍ഗത്തിലെ ഉയര്‍ന്ന മേത്തരം പരവ താനികളും അവിടെ ചാരിയിരിക്കാനുള്ള കുഷ്യനുകളും മറ്റു അലങ്കാരങ്ങളും ഗ്രന്ഥം അ വതരിച്ച കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ഐഹികജീവിത സുഖലോലുപ തയില്‍ ജീവിക്കുന്ന അറബിനാടുകളിലും മറ്റും ധാരാളം കാണാന്‍ സാധിക്കുന്നതാണ്. 43: 33-35; 76: 21 വിശദീകരണം നോക്കുക.