( അല്‍ വാഖിഅഃ ) 56 : 70

لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ

നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ നാം ഉപ്പുരസമുള്ളതാക്കുമായിരുന്നു, അപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് നന്ദി പ്രകടിപ്പിക്കുന്നവരാകുന്നില്ല!

കടലില്‍ നിന്നുള്ള വെള്ളമാണ് ബാഷ്പീകരിച്ച് മേഘങ്ങളായി രൂപപ്പെടുന്നത്. എ ന്നിട്ട് ആ മേഘങ്ങള്‍ ഘനീഭവിച്ച് മഴയായി വര്‍ഷിക്കുന്നുവെങ്കിലും അത് ഉപ്പുരസമില്ലാ തെ കുടിക്കാനും നനക്കാനും സൗകര്യപ്രദമായ നിലയില്‍ പരിവര്‍ത്തിപ്പിക്കുന്നത് അ ല്ലാഹുവാണ് എന്നിരിക്കെ നിങ്ങള്‍ എന്തുകൊണ്ട് നന്ദി പ്രകടിപ്പിക്കുന്നവരാകുന്നില്ല എന്നാണ് ചോദിക്കുന്നത്.