( അല്‍ ഹശ്ര്‍ ) 59 : 24

هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ۚ يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ

അവന്‍ അല്ലാഹുവാണ്, സ്രഷ്ടാവ്, പടച്ചവന്‍, രൂപപ്പെടുത്തിയവന്‍, അവനു ള്ളതാണ് ഏറ്റവും നല്ല നാമങ്ങളെല്ലാം; ആകാശങ്ങളിലും ഭൂമിയിലുമുള്ള എ ല്ലാ ഒന്നും അവനെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു, അവന്‍ അജയ്യനായ യുക്തി ജ്ഞാനിയുമാണ്.

മനുഷ്യന്‍റെ ആത്മാവിനെ സൃഷ്ടിച്ചവന് ഖാലിഖ്-സ്രഷ്ടാവ്-എന്നും ശരീരത്തെ ഉണ്ടാക്കിയവന് ബാരിഅ്-പടച്ചവന്‍-എന്നും ആത്മാവും ശരീരവും സന്തുലനപ്പെടുത്തിയ വന് മുസ്വവ്വിര്‍-രൂപപ്പെടുത്തിയവന്‍-എന്നുമാണ് പറയുക. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദി ക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിന്‍റെ നാമങ്ങള്‍ക്കാണ് 'അസ്മാഉല്‍ ഹുസ്നാ'-ഏറ്റവും നല്ല നാമങ്ങള്‍-എന്ന് പറയുന്നത്. ഈ മൂന്ന് സൂക്തങ്ങളില്‍ പരാമര്‍ശിച്ച പതിനഞ്ച് നാമങ്ങള്‍ ഉ ള്‍പ്പടെ അല്ലാഹുവിന് തൊണ്ണൂറ്റി ഒന്‍പത് ഗുണനാമങ്ങള്‍ ഗ്രന്ഥം പഠിപ്പിച്ചിട്ടുണ്ട്. ഹന്നാന്‍, മന്നാന്‍ എന്നിങ്ങനെ രണ്ടുപേരുകള്‍ പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്. ഈ നൂറ്റൊ ന്ന് പേരുകളല്ലാത്ത മറ്റേതൊരു പേരുവിളിച്ച് പ്രാര്‍ത്ഥിച്ചാലും പിശാചിനെയാണ് വിളിക്കു ന്നത്.

ശപിക്കപ്പെട്ട പിശാചിനെത്തൊട്ട് എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനിയായ അല്ലാ ഹുവിനെക്കൊണ്ട് ഞാന്‍ അഭയം തേടുന്നു-അഊദു ബില്ലാഹി സമീഉല്‍ അലീം, മിനശ്ശൈത്ത്വാനി റജീം-എന്ന് മൂന്ന് പ്രാവശ്യം അഭയം തേടിയതിനുശേഷം 22, 23, 24 എന്നീ സൂക്തങ്ങള്‍ ആശയത്തോടുകൂടി 'വിര്‍ദ്' ആയി പകലിന്‍റെ ആദ്യത്തിലും രാത്രിയുടെ ആ ദ്യത്തിലും പ്രാര്‍ത്ഥിക്കുന്ന ഏതൊരാളും അല്ലാഹുവിന്‍റെ സംരക്ഷണത്തിലായിരിക്കുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 255; 4: 1, 117-118; 17: 110; 32: 7-9 വിശദീകരണം നോക്കുക.