( മുനാഫിഖൂന്‍ ) 63 : 11

وَلَنْ يُؤَخِّرَ اللَّهُ نَفْسًا إِذَا جَاءَ أَجَلُهَا ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ

ഒരു ആത്മാവിനെയും അതിന്‍റെ അവധി എത്തിക്കഴിഞ്ഞാല്‍ അല്ലാഹു പിന്തി പ്പിക്കുകയില്ലതന്നെ, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവനുമാകുന്നു.

ത്രികാലജ്ഞാനിയായ അല്ലാഹു പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ ഓരോ കാര്യ വും ആദ്യമേ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാ ത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി അദ്ദിക്റിനെ ഉപയോഗപ്പെടുത്തി ത്രി കാലജ്ഞാനിയായ നാഥന്‍റെ പ്രതിനിധിയായി ഇവിടെ ജീവിച്ച് പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന, വ്യക്തി ജീവിതത്തിലും കുടുംബ ജീവിത ത്തിലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുന്ന വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് പോകുന്ന സാബിഖീങ്ങളുടെ മരണം അവര്‍ തന്നെയാണ് തീരുമാനി ക്കുക. 2: 62; 3: 79, 145; 45: 13; 57: 22 വിശദീകരണം നോക്കുക.