( അത്തഹ്രീം ) 66 : 12

وَمَرْيَمَ ابْنَتَ عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِنْ رُوحِنَا وَصَدَّقَتْ بِكَلِمَاتِ رَبِّهَا وَكُتُبِهِ وَكَانَتْ مِنَ الْقَانِتِينَ

തന്‍റെ ഗുഹ്യസ്ഥാനത്തെ കാത്തുസൂക്ഷിച്ച ഇംറാനിന്‍റെ പുത്രി മര്‍യമിനെയും, അപ്പോള്‍ നമ്മുടെ റൂഹില്‍ നിന്ന് നാം അതില്‍ ഊതുകയുണ്ടായി, തന്‍റെ നാ ഥന്‍റെ വചനങ്ങള്‍ കൊണ്ടും അവന്‍റെ ഗ്രന്ഥങ്ങള്‍ കൊണ്ടും അവള്‍ സത്യപ്പെടു ത്തുകയുമുണ്ടായി, അവള്‍ വണങ്ങുന്നവരില്‍ പെട്ടവളുമായിരുന്നു. 

കന്യകയും ചാരിത്ര്യവതിയുമായ മര്‍യമിനെയാണ് വിശ്വാസികളായ പുരുഷന്മാര്‍ ക്കും സ്ത്രീകള്‍ക്കും മറ്റൊരു മാതൃകയായി എടുത്തുദ്ധരിക്കുന്നത്. നാഥന്‍റെ വചനങ്ങളില്‍ പെട്ട ഒന്നാണ് ഈസായുടെ ശരീരം എന്ന് 4: 171 ല്‍ പറഞ്ഞിട്ടുണ്ട്. ഈസായെ നാം ശരീരത്തോടുകൂടി ഉയര്‍ത്തും എന്ന് പറഞ്ഞതും ഉയര്‍ത്തിയതും ഭൂമിയിലേക്ക് രണ്ടാമത് കൊണ്ടുവരുന്നതുമെല്ലാം നാഥന്‍റെ വചനങ്ങളില്‍ പെട്ടതാണ്. 

313 പ്രവാചകന്മാര്‍ക്കും അവതരിച്ചിട്ടുള്ള ഗ്രന്ഥം സത്യവും തെളിവുമായ അദ്ദിക് റാണ് എന്ന് 16: 43-44; 21: 24 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പ്രവാചകനും വി ശ്വാസികളും എല്ലാ പ്രവാചകന്മാരെയും അവര്‍ കൊണ്ടുവന്ന ഗ്രന്ഥങ്ങളെയും സത്യപ്പെ ടുത്തി ജീവിക്കുന്നവരാണ്. ഗ്രന്ഥത്തില്‍ നിന്ന് ചിലത് സ്വീകരിക്കുകയും ചിലത് ഒഴിവാ ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ കാഫിറുകളെന്ന് 4: 150-151 ലും വിവരിച്ചിട്ടുണ്ട്. എ ന്നാല്‍ 2: 2 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെച്ച് അറബി ഖുര്‍ആ ന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥങ്ങളോ പ്ര വാചകന്മാരെയോ നബിമാരെയോ പിന്‍പറ്റാത്തവരും 2: 168-169 ല്‍ വിവരിച്ച പ്രകാരം പി ശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. അവര്‍ 2: 136, 285 സൂക്തങ്ങളിലൂടെ 'പ്രവാചകന്മാര്‍ക്കിടയില്‍ ഞങ്ങള്‍ യാതൊരു വ്യത്യാസവും കല്‍പിക്കുന്നവരല്ല' എന്ന് നാവുകൊണ്ട് പറയുന്നുണ്ടെങ്കിലും ഹൃദയം കൊണ്ട് അത് അംഗീകരിക്കുന്നില്ലാ എന്ന് മാത്രമല്ല, പ്രവാചകന്മാരുടെ പേരുവെച്ച് അവരെ 3: 21-22 ല്‍ വിവരിച്ച പ്രകാരം കൊല്ലാതെ കൊന്നുകൊണ്ടിരിക്കുന്നവരുമാണ്. 2: 62; 19: 19-29; 43: 57- 61; 60: 4-6 വിശദീകരണം നോക്കുക.