( അത്തഹ്രീം ) 66 : 11

وَضَرَبَ اللَّهُ مَثَلًا لِلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِنْدَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِنْ فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ

വിശ്വാസികളായവര്‍ക്ക് അല്ലാഹു ഉപമയായി എടുത്തുദ്ധരിക്കുന്നതോ, ഫിര്‍ ഔനിന്‍റെ സ്ത്രീയെയാണ്, അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ നാഥാ! സ്വര്‍ഗ ത്തില്‍ നിന്‍റെ പക്കല്‍ എനിക്ക് ഒരു വീട് പണിതാലും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവൃര്‍ത്തിയില്‍ നിന്നും എന്നെ നീ രക്ഷപ്പെടുത്തിയാലും, അക്രമിക ളായ ജനതയില്‍ നിന്നും എന്നെ നീ രക്ഷപ്പെടുത്തിയാലും!

'ഞാന്‍ അത്യുന്നതനായ റബ്ബാണ്' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈജിപ്ത് വാണി രുന്ന 'ഖിബ്ത്വി' വംശജനായിരുന്നു ഫിര്‍ഔന്‍. അവന്‍റെ ഭാര്യ ആസ്യയെയാണ് വിശ്വാസി കളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാതൃകയായി അല്ലാഹു എടുത്തുദ്ധരിക്കുന്നത്. മൂസാ നബിയുടെ പ്രബോധനത്തില്‍ ആകൃഷ്ടയായി വിശ്വാസം സ്വീകരിച്ചതിന്‍റെ പേരി ല്‍ അക്രമിയായ ഫിര്‍ഔന്‍ ചുട്ടുപഴുത്ത ഇരുമ്പുദണ്ഡ് ഗുഹ്യസ്ഥാനങ്ങളില്‍ പ്രവേശി പ്പിച്ചും മറ്റും ക്രൂരമായി അവളെ മര്‍ദ്ദിച്ച സന്ദര്‍ഭത്തിലാണ് അവള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചത്. വഞ്ചനാപരവും നൈമിഷികവുമായ ഭൗതിക ജീവിതം വിശ്വാസിയായി ജീവിക്കുന്നതിന് തടസ്സം നില്‍ക്കുകയാണെങ്കില്‍ വിശ്വാസികള്‍ ആസ്യയെപ്പോലെ രക്തസാക്ഷിത്വത്തിന് തയ്യാറായിട്ടെങ്കിലും ശാശ്വതമായ പരലോക ജീവിതമാണ് തെരഞ്ഞെടുക്കുക. 5: 48 ല്‍ വിവരിച്ച മുഹൈമിനായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച വന്‍-ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ-നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 174-175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വി ശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥ നാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 40: 14-16, 25, 28; 57: 27; 64: 15-16 വിശദീകരണം നോക്കുക.