( അല്‍ മുല്‍ക്ക് ) 67 : 30

قُلْ أَرَأَيْتُمْ إِنْ أَصْبَحَ مَاؤُكُمْ غَوْرًا فَمَنْ يَأْتِيكُمْ بِمَاءٍ مَعِينٍ

നീ ചോദിക്കുക; നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളുടെ കുടിവെള്ളം ഒരു പ്രഭാതത്തില്‍ വറ്റിപ്പോവുകയാണെങ്കില്‍ അപ്പോള്‍ ആരാണ് നിങ്ങള്‍ക്ക് കുടിക്കാനുള്ള ഉറവുവെള്ളം കൊണ്ടുവന്ന് തരാനുള്ളത്?

സൂക്തം വായിക്കുന്ന വിശ്വാസികള്‍: അതിമഹാനും അത്യുന്നതനുമായ അല്ലാഹു വിനല്ലാതെ യാതൊരു കഴിവും ശക്തിയും ഇല്ലതന്നെ; ഞങ്ങളുടെ നാഥാ! നിന്‍റെ മേലാ ണ് ഞങ്ങള്‍ സര്‍വ്വസ്വം ഭരമേല്‍പിച്ചിട്ടുള്ളത്, നിന്നിലേക്കുതന്നെയാണ് ഞങ്ങളുടെ മടക്ക വും, ഞങ്ങളുടെ കുടിനീര്‍ വെള്ളം ഞങ്ങള്‍ക്ക് നീ നിലനിര്‍ത്തേണമേ! എന്ന് ആത്മാവു കൊണ്ട് പ്രാര്‍ത്ഥിക്കുന്നതാണ്. 13: 14, 22; 18: 41; 23: 18; 56: 68-70 വിശദീകരണം നോക്കുക.