( അല്‍ മുല്‍ക്ക് ) 67 : 29

قُلْ هُوَ الرَّحْمَٰنُ آمَنَّا بِهِ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِي ضَلَالٍ مُبِينٍ

നീ പറയുക; അവനാണ് നിഷ്പക്ഷവാന്‍, ഞങ്ങള്‍ അവനെക്കൊണ്ട് വിശ്വ സിച്ചിരിക്കുന്നു, അവന്‍റെ മേലാണ് ഞങ്ങള്‍ എല്ലാം ഭരമേല്‍പിച്ചിട്ടുള്ളത്, അ പ്പോള്‍ ആരാണ് വ്യക്തമായ വഴികേടിലെന്ന് നിങ്ങള്‍ അറിയുകതന്നെ ചെയ്യും. 

സ്വര്‍ഗ്ഗത്തിലേക്കുള്ള ഏക വഴിയും നരകത്തിലേക്കുള്ള വിവിധ വഴികളും വേര്‍തിരിച്ചറിയാനുള്ള ഉപകരണമായ അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ എല്ലാവര്‍ക്കും പഠിപ്പിച്ചിട്ടുണ്ട് എന്നിരിക്കെ ത്രികാലജ്ഞാനിയില്‍ നിന്നുള്ള 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അത് വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരാണ് വ്യക്തമായ വഴികേടിലുള്ള കാഫിറുകള്‍. കരയിലെ ദുഷ്ടജീവികളായ അവര്‍ തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളും. ഗ്രന്ഥം സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 1: 4 ല്‍ 'ഞങ്ങള്‍ നിന്നെമാത്രം സേവിക്കുന്നു, അതിന് ഞങ്ങള്‍ നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു' എന്ന് വായിക്കുമ്പോള്‍ 1: 7 ല്‍ പറഞ്ഞ 'അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളും അവരുടെ വഴിപിഴച്ചുപോയ അനുയായികളും അടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ ഉള്‍പ്പെടുത്തരുതേ' എന്നാണ് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടത്. 17: 97-98; 4: 140 വിശദീകരണം നോക്കുക.