( അൽ അഅ്റാഫ് ) 7 : 81

إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِنْ دُونِ النِّسَاءِ ۚ بَلْ أَنْتُمْ قَوْمٌ مُسْرِفُونَ

നിശ്ചയം നിങ്ങള്‍ ലൈംഗികവികാരം ശമിപ്പിക്കുന്നതിന് സ്ത്രീകളെക്കൂടാതെ പുരുഷന്‍മാരെയാണോ സമീപിക്കുന്നത്, അല്ല, നിങ്ങള്‍ അതിരുകവിഞ്ഞവ രായ ഒരു ജനത തന്നെ.

സദൂം പ്രദേശത്ത് ജീവിച്ചിരുന്ന ലൂത്ത് നബിയുടെ ജനത പ്രകൃതിക്ക് വിരുദ്ധമാ യ സ്വവര്‍ഗരതിയില്‍ മുഴുകിയവരായിരുന്നു. ലോകത്ത് ആരും തന്നെ അതിനുമുമ്പ് ചെ യ്തിട്ടില്ലാത്ത ഒരു മ്ലേച്ഛ പ്രവൃത്തിയായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ പുരുഷനെയും സ് ്ത്രീയെയുമാണ് നാഥന്‍ ഇണയായി സൃഷ്ടിച്ചിട്ടുള്ളതും അവരിലൂടെയാണ് ലൈംഗിക വികാരം പൂര്‍ത്തീകരിക്കേണ്ടതും.