لِيَعْلَمَ أَنْ قَدْ أَبْلَغُوا رِسَالَاتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَىٰ كُلَّ شَيْءٍ عَدَدًا
നിശ്ചയം, അവര്‍ തങ്ങളുടെ നാഥന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുത്തിട്ടു ണ്ട് എന്ന് അറിയുന്നതിന് വേണ്ടി, അവരുടെ പക്കലുള്ളതിനെ വലയം ചെയ് തവനും എല്ലാ ഓരോ വസ്തുവിന്‍റെയും എണ്ണം കണക്കാക്കി രേഖപ്പെടുത്തി വെച്ചവനുമാണ് അവന്‍.
അതായത് എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയായ അല്ലാഹു പ്രപഞ്ചത്തില്‍ നടക്കാനുള്ള എല്ലാ ഓരോ കാര്യവും ആദ്യമേ അവന്‍ തന്നെ സൂക്ഷിപ്പ് ഏറ്റെടുത്ത ഗ്ര ന്ഥമായ അദ്ദിക്റില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ആരെ, എപ്പോള്‍, എവിടെ പ്രവാചകനാ യി നിയോഗിക്കണമെന്നും ആരാണ് പ്രവാചകന്മാരുടെ വിളിക്ക് ഉത്തരം നല്‍കുക എ ന്നെല്ലാം നിശ്ചയിച്ചിട്ടുള്ളത് അതിനനുസരിച്ചാണ്. അവര്‍ തങ്ങളുടെ നാഥന്‍റെ സന്ദേശ ങ്ങള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അറിയുന്നതിന് വേണ്ടി എന്ന് പറഞ്ഞത് കൊ ണ്ടുദ്ദേശിക്കുന്നത് നാഥന്‍റെ പ്രാതിനിധ്യം വഹിക്കുന്ന വിശ്വാസിക്ക് അറിയാന്‍ വേണ്ടി എന്നാണ്. അക്കാര്യം മനസ്സിലാക്കി അവന്‍ സ്വന്തം ഭാഗധേയം ഉറപ്പുനല്‍കുന്ന സത്യമാ യ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗ്ഗത്തിലേക്കുള്ളതാണെന്ന് ഉറപ്പ് വരുത്തുന്നതും പ്ര പഞ്ചത്തിന്‍റെ ആയുസ്സ് നീട്ടുക എന്ന ലക്ഷ്യം വെച്ച് ലോകര്‍ക്ക് അത് എത്തിച്ചുകൊടുക്കുന്നതില്‍ മുന്നേറുന്നവനുമായിരിക്കും. 19: 64; 65: 12; 69: 51 വിശദീകരണം നോക്കുക.