( ഇന്സാന് ) 76 : 16
قَوَارِيرَ مِنْ فِضَّةٍ قَدَّرُوهَا تَقْدِيرًا
-വെള്ളിനിറത്താലുള്ള സ്ഫടികക്കൂജകള്, മനസ്സില് ആഗ്രഹിക്കുന്ന അളവ് ലഭിക്കത്തക്കവണ്ണം ക്രമപ്പെടുത്തിയവ.
വെള്ളിനിറത്താലുള്ള സ്ഫടികക്കൂജകളില് നിന്നുള്ള പാനീയങ്ങള് ആഗ്രഹിക്കു ന്ന അളവ് സ്വാഭാവികമായി കിട്ടത്തക്കവണ്ണം ക്രമപ്പെടുത്തിയിട്ടുള്ളവയായിരിക്കും. അ തായത് അധികം ഒഴിച്ച് ബാക്കിയാവുകയോ മനസ്സില് ആഗ്രഹിക്കുന്ന അളവില് കുറഞ്ഞ് ലഭിക്കുകയോ ഒഴിക്കുമ്പോള് തൂവിപ്പോവുകയോ ഇല്ല. 43: 71-73 വിശദീകരണം നോക്കുക.