( മുര്സലാത്ത് ) 77 : 21
فَجَعَلْنَاهُ فِي قَرَارٍ مَكِينٍ
അങ്ങനെ നാം അതിനെ സുരക്ഷിതമായ ഒരു സങ്കേതത്തിലാക്കി.
'സുരക്ഷിതമായ ഒരു സങ്കേതത്തിലാക്കി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മാതാവി ന്റെ ഗര്ഭപാത്രത്തിലെ മൂന്ന് ഇരുട്ടറകള്ക്കുള്ളിലാക്കി എന്നാണ്. 23: 13; 39: 6 വിശദീകരണം നോക്കുക.