(അബസ) 80 : 16
كِرَامٍ بَرَرَةٍ

-ബഹുമാന്യരായ, പുണ്യവാന്മാരായ. 

അഥവാ പരിശുദ്ധനും ത്രികാലജ്ഞാനിയുമായ അല്ലാഹുവിന്‍റെ ത്രികാലജ്ഞാന വും വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രവുമായ അദ്ദിക്ര്‍ കൈകാര്യം ചെയ്യുന്നത് പുണ്യാത്മാക്കളും ബഹുമാന്യരുമായ മലക്കുകളാണ്. ആത്മാവിനെ ശുദ്ധീ കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കല്ലാതെ അത് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അതാണ് ഗ്രന്ഥത്തില്‍ അവഗാഹമുള്ളവര്‍ ബഹുമാന്യരും പുണ്യാത്മാക്കളുമായ മലക്കുകളോടൊ പ്പമാണ് സഞ്ചരിക്കുന്നത് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതി ന്‍റെ പൊരുള്‍. 3: 79; 50: 1; 56: 79 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!