( അല്‍ വാഖിഅഃ ) 56 : 79

لَا يَمَسُّهُ إِلَّا الْمُطَهَّرُونَ

പരിശുദ്ധന്മാരല്ലാതെ അത് സ്പര്‍ശിക്കുകയില്ല. 

ശുദ്ധിയില്ലാതെ അറബി ഖുര്‍ആന്‍ സ്പര്‍ശിക്കുകയില്ല എന്നല്ല സൂക്തത്തിന്‍റെ ആ ശയം. മറിച്ച് അദ്ദിക്ര്‍ പരിശുദ്ധന്മാര്‍ക്കല്ലാതെ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല എന്നാ ണ്. 3: 10 ലും 48: 6 ലും പറഞ്ഞ അല്ലാഹുവിന്‍റെ ശാപവും കോപവും വര്‍ഷിക്കപ്പെട്ട അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികളും വിചാരണയില്ലാതെ നരകത്തില്‍ പോകു ന്ന അത്തരം മനുഷ്യപ്പിശാചുക്കളെ പിന്‍പറ്റുകവഴി വിചാരണക്കുശേഷം നരകത്തിലേ ക്ക് തെളിക്കപ്പെടുന്ന കാഫിറുകളുമാണ് ഇന്ന് ലോകത്തെവിടെയും അറബി ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്നത്. ത്രികാലജ്ഞാനിയില്‍ നിന്നുള്ള 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യ ഗ്രന്ഥമായ അദ്ദിക്ര്‍ ലഭിച്ചിട്ട് അത് ഉപയോഗപ്പെടുത്തി അല്ലാഹുവിനെ തി രിച്ചറിയാത്ത, എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതില്‍ പെ ട്ട അത്തരം ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ക്ക് അദ്ദിക്ര്‍ ഉപയോഗപ്പെടുകയില്ല എന്നാ ണ് സൂക്തത്തില്‍ പറയുന്നത്. അര്‍ഹതയില്ലാതെ അഹങ്കരിക്കുന്ന പിശാചിന്‍റെ സംഘ മായ അവരെ നാഥന്‍റെ സൂക്തങ്ങളില്‍ നിന്ന് തിരിച്ചുവിടുകതന്നെ ചെയ്യുമെന്ന് 7: 146 ല്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ അവരെ 98: 6 ല്‍ 'കരയിലെ ഏറ്റവും ദുഷിച്ച ജീവികള്‍' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍ 8: 22 ല്‍ ചി ന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ 'ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും ദുഷിച്ചവ ര്‍' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ശുദ്ധിയില്ലാതെ അറബി ഖുര്‍ആന്‍ തൊടരുത് എ ന്ന് ഈ സൂക്തത്തിന് അര്‍ത്ഥം കൊടുക്കുന്ന, 9: 28, 95 സൂക്തങ്ങളില്‍ പറഞ്ഞ മാലിന്യമായ അവര്‍ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളാകാന്‍ ശ്രമിക്കാത്തവരാണ്. 9: 125; 33: 60-61; 54: 17 വിശദീകരണം നോക്കുക.