( തക്‌വീർ ) 81 : 2

وَإِذَا النُّجُومُ انْكَدَرَتْ

-നക്ഷത്രങ്ങള്‍ ഉതിര്‍ന്ന് വീഴുമ്പോഴും.

അന്ത്യമണിക്കൂര്‍ നിലവില്‍ വരുമ്പോഴുള്ള അടയാളങ്ങളാണ് സൂക്തങ്ങളില്‍ പ രാമര്‍ശിക്കുന്നത്. അന്ന് സൂര്യന്‍ ചുരുട്ടി പ്രകാശമില്ലാത്ത വിധം അണക്കപ്പെടുന്നതാ ണ്. 75: 8-9 വിശദീകരണം നോക്കുക. മനുഷ്യരുടെ കരങ്ങളാല്‍ ഭൂമിയുടെ ഘടനക്ക് മാ റ്റം വരുന്നതും ഭൂമിക്ക് അതിന്‍റെ ഭ്രമണപഥത്തില്‍ നിന്നും സ്ഥാനഭ്രംശം സംഭവിക്കുന്നതു മാണ്. അതോടൊപ്പം മറ്റ് ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമെല്ലാം അവയുടെ ഭ്രമണപഥ ങ്ങളില്‍ നിന്ന് സ്ഥാനഭ്രംശം സംഭവിച്ച് അവയെല്ലാം പരസ്പരം കൂട്ടിയിടിച്ച് പൊടിപടല മായിത്തീരുന്നതുമാണ്. 30: 41; 35: 45; 36: 40 വിശദീകരണം നോക്കുക.