( അത്തൗബ ) 9 : 129

فَإِنْ تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ

ഇനിയും അവര്‍ പിന്തിരിയുകയാണെങ്കില്‍ അപ്പോള്‍ നീ പറയുക: എനിക്ക് അല്ലാഹു മതി, അവനല്ലാതെ ഒരു ഇലാഹുമില്ല, ഞാന്‍ അവനില്‍ മാത്രം ഭര മേല്‍പിച്ചിരിക്കുന്നു, അവന്‍ മഹത്തായ സിംഹാസനത്തിന്‍റെ ഉടമയുമാണ്.

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലെങ്കിലും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാ ത്തുസൂക്ഷിക്കുന്ന മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസി ഒ റ്റക്കാണെങ്കിലും 1: 4 ല്‍ 'ഞങ്ങള്‍ നിന്നെ മാത്രം സേവിക്കുന്നു, ഞങ്ങള്‍ അതിന് നിന്നോടുമാത്രം സഹായം തേടുകയും ചെയ്യുന്നു' എന്ന് ബഹുവചനത്തില്‍ പറയുന്നതുപോലെ, 'ഞങ്ങള്‍ക്ക് അല്ലാഹു മതി, നിന്നെക്കൂടാതെ മറ്റൊരു ഇലാഹില്ല, ഞങ്ങള്‍ നിന്നിലാണ് ഭരമേല്‍പിച്ചിരിക്കുന്നത്, നീ എല്ലാം അടക്കിഭരിക്കുന്ന സിംഹാസനത്തിന്‍റെ ഉടമയാണ്' എന്ന് പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും 7 പ്രാവശ്യം ബഹുവചനത്തില്‍ പ്രാര്‍ ത്ഥിക്കുന്നതാണ്. അതുവഴി വിശ്വാസിയായ നാഥന്‍റെ പ്രതിനിധിയായി ജീവിക്കുന്ന വി ശ്വാസി തന്‍റെ കുടുംബാംഗങ്ങളെയും വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെ യും തന്‍റെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുന്നതാണ്. 3: 79-80; 7: 205-206; 9: 71-72 വിശദീകരണം നോക്കുക.